Friday, May 9, 2025 8:25 pm

വീണ വിജയന്‍റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് ജി എസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഎംആ‌ർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടിക്ക് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറ കമ്പനി ഐ‍ജിഎസ് ടി അടച്ചതായി ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട്. മാസപ്പടി വിവാദത്തിന് മുമ്പ് തന്നെ പണമടച്ചുവെന്നാണ് റിപ്പോർട്ടെങ്കിലും എത്ര തുകയെന്ന് പറയുന്നില്ല. തുക അടച്ചിരുന്നെങ്കിൽ വീണയോ കമ്പനിയോ ഇതുവരെ രേഖകൾ പുറത്തുവിടാതിരിക്കാൻ കാരണമെന്തെന്ന് വ്യക്തമല്ല. നികുതി അടച്ചതിൻറെ രേഖകൾ പുറത്തുവിടണമെന്ന് പരാതി ഉന്നയിച്ച മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു.

മാസപ്പടി വിവാദം കത്തിനിൽക്കെ മാത്യു കുഴൽ നാടൻ എംഎൽഎയായിരുന്നു വീണാ വിജയൻറെ കമ്പനി എക്സാലോജിക് ഐജിഎസ് ടി അടച്ചില്ലെന്ന ആരോപണം ഉയർത്തിയത്. പണമടച്ചെന്നായിരുന്നു സിപിഎം നേതാക്കളുടെ വാദം. നികുതി വിവരം അന്വേഷിക്കണമെന്നാവശ്യപ്പട്ട് മാത്യു ധനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിലുള്ള അന്വേഷണത്തിലാണ് പണം അടച്ചെന്ന ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട്. സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടി രൂപക്കും കർണ്ണാടകയിൽ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആർല്ലുമായുള്ള ഇടപാട് നടന്നപ്പോൾ തന്നെ നികുതി അടച്ചെന്നാണ് റിപ്പോർട്ട്. കർണ്ണാടകയിൽ അടച്ച ഐജിഎസ് അടി സിഎംആർഎല്ലിൻറെ നികുതി രേഖകളിലുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. റിപ്പോർട്ടിനെ കുറിച്ച് ധനമന്ത്രി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാൻ ധനവകുപ്പ് തയ്യാറല്ല.

വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് വീണാ വിജയൻറെ കമ്പനി എത്ര രൂപ ഐജിഎസ് ടി അടച്ചുവെന്ന മറുപടി നൽകാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നികുതി വകുപ്പിൻറെ മറുപടി. നികുതി അടച്ചെങ്കിൽ എന്ത് കൊണ്ട് വിവാദം കത്തിപ്പടർന്നപ്പോഴും ഇപ്പോഴും വീണ രേഖ പുറത്തുവിടുന്നില്ല എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. സേവനത്തിനല്ല പണം കൈമാറിയതെന്ന ആദായ നികുതി സെറ്റിൽമെൻറ് ബോർഡിന്‍റെ കണ്ടെത്തൽ നീക്കം ചെയ്യാൻ ഇതുവരെ വീണ ശ്രമിച്ചതായും വിവരമില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചേന്ദമംഗലം കൂട്ടക്കൊലയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിതിൻ ബോസ് ആശുപത്രി വിട്ടു

0
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയൽവാസി കൊലപ്പെടുത്തിയ സംഭവത്തിൽ...

വനിതാ സൈനിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടരുതെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിൻ്റെ ഭാഗമായ വനിതാ സൈനിക...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക്...

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 2 വരെ

0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ...