തിരുവനന്തപുരം: ജിഎസ്ടി പുനസംഘടന യാഥാർത്ഥ്യത്തിലേക്ക്. ജില്ലകൾക്കുള്ള തസ്തിക തീരുമാനിച്ച് ഉത്തരവിറങ്ങി. ഭാവി എന്തെന്നറിയാതെ അനിശ്ചിതത്വത്തിലായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുതുവത്സരത്തിൽ ആശ്വാസം. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ സംസ്ഥാനത്തെ ജിഎസ്ടി ഉദ്യോഗസ്ഥരെ പുനസംഘടിപ്പിച്ചു. 3000 ത്തോളം തസ്തികകളുടെ പുനർവിന്യാസം ഒടുവിൽ ചുവപ്പുനാടയിൽ കുരുങ്ങിയത് വെറും ഏഴ് തസ്തികകളെ ചൊല്ലിയുള്ള തർക്കത്തിൽ.
പ്രമോഷൻ പോസ്റ്റിൻ്റെ എണ്ണം പത്താക്കണം എന്നായിരുന്നു ഒരു വിഭാഗം ജോയിൻ്റ് കമ്മീഷണർമാരുടെ ആവശ്യം. പ്രമോഷൻ പോസ്റ്റായ അഡീഷ്ണൽ കമ്മീഷണർമാർ മൂന്നെണ്ണം മതിയെന്നായിരുന്നു പുനസംഘടന ചുമതലയുണ്ടായിരുന്ന റെൻ എബ്രഹാം തയ്യാറാക്കിയ റിപ്പോർട്ട്. എന്നാൽ പുനർവിന്യാസം സംബന്ധിച്ച D3/245/2022 ടാക്സസ് ഫയലിൽ മൂന്ന് മാസമായിട്ടും തീരുമാനമായില്ല.
ഈ റിപ്പോർട്ടിൽ പഠനം വേണമെന്ന് ജി എസ് ടി സ്പെഷ്യല്‍ കമ്മീഷണറും തീരുമാനം എടുത്തു. ഈ തർക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥ തല തർക്കത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിലപാട് കടുപ്പിച്ചതോടെയാണ് നടപടി വേഗത്തിലായത്. ജില്ലകൾക്കുള്ള തസ്തിക തീരുമാനിച്ചാണ് നികുതി സെക്രട്ടറി ഉത്തരവിറക്കിയത്. ജില്ലകളിലെ ഉദ്യോഗസ്ഥരെയും ഓഫീസുകളും തീരുമാനിച്ച് ജനുവരി പത്തിന് തീരുമാനം പ്രാബല്യത്തിൽ വരും.പുനസംഘടന വൈകുന്നത് കാരണം സംസ്ഥാനത്തിന് നഷ്ടം മാസം 700 കോടിയോളം രൂപയാണ്. 140 ആഡിറ്റ് സംഘങ്ങൾ പ്രവർത്തന സജ്ജമാകുന്നതോടെ നികുതി സമാഹരണം ഊർജ്ജിതമാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033