വയനാട് : പൊഴുതനയിൽ തൊഴിലുറപ്പ് തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. കളത്തിങ്കൽ വീട്ടിൽ ബീരാൻ ആണ് മരിച്ചത്. പിണങ്ങോട് കൊച്ചിക്കാവിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കു നേരെ കടന്നാലാക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബീരാനെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീരാനോടൊപ്പം താലൂക്കാശുപത്രിയിലെത്തിച്ച അഞ്ചു പേർ ഇതേ ആശുപത്രിയിലും മറ്റുള്ളവർ ചെന്നലോട് സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.
തൊഴിലുറപ്പ് തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു
RECENT NEWS
Advertisment