ട്രെയിന്‍ യാത്രകളിലെ ഏറ്റവും മടുപ്പ് ട്രെയിനിനായുള്ള കാത്തിരിപ്പാണ്. ദീർഘദൂര യാത്രകളൊക്കെയാണെങ്കിൽ കൂടുതൽ വിശദീകരണം വേണ്ടിവരില്ല. മണിക്കൂറുകളൊക്കെ ട്രെയിനിന്റെ വരവ് നോക്കി റെയിൽവേ സ്റ്റേഷനിലിരിക്കേണ്ടി വരുമ്പോൾ നന്നായി ഇരിക്കാനും ഒരു ചായ കുടിക്കാനും ഒക്കെ സൗകര്യമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടില്ലേ? ഇതിനായി റെയിൽവേ തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്ന സൗകര്യമാണ് എക്സിക്യൂട്ടീവ് ലോഞ്ചുകൾ.
ട്രെയിൻ കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കുവാനും വൈ-ഫൈ, ടിവി, പത്രം, മാഗസിനുകൾ, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ സമയം ചിലവഴിക്കുവാൻ സഹായിക്കുന്ന എക്സിക്യൂട്ടീവ് ലോഞ്ചുകൾ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാണ്. ഇതാ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലെ എക്സിക്യൂട്ടീവ് ലോഞ്ച് എവിടെയാണെന്നും എങ്ങനെയൊക്കെ യാത്രയിൽ പ്രയോജനപ്പെടുത്താം എന്നും നോക്കാം.
ഐആർസിടിസി ട്രെയിൻ യാത്രക്കാർക്ക് അവരുടെ കാത്തിരിപ്പ് സമയം മികച്ച രീതിയിൽ ചെലവഴിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും നല്ല സൗകര്യമാണ് എക്സിക്യൂട്ടീവ് ലോഞ്ച്. തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. പത്രം വായിച്ചും ടിവി കണ്ടും ഭക്ഷണം കഴിച്ചും ഇവിടെയിരിക്കുന്ന സമയം പ്രയോജനപ്പെടുത്താം. കാത്തിരിപ്പ് സമയം മടുപ്പിക്കാതിരിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്.
വിമാനത്താവളത്തിലെ ലോഞ്ചുകൾക്ക് സമാനമായ സൗകര്യങ്ങളാണ് റെയിൽവേ ലോഞ്ചുകളിലുള്ളത്. ഡല്‍ഹി റെയിൽവേ സ്റ്റേഷൻ പോലെ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയില്‍വേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന സമയത്ത് യാത്രക്കാർക്ക് എക്സിക്യൂട്ടീവ് ലോഞ്ചിൽ സമയം ചെലവഴിക്കാം. ഡല്‍ഹി റെയിൽവേ സ്റ്റേഷനിൽ രണ്ട് ലോഞ്ചുകളാണുള്ളത്. പ്ലാറ്റ്ഫോം 1 ലും പ്ലാറ്റ്ഫോം 16ലും. യാത്രക്കാര്‍ക്ക് തങ്ങളുടെ പ്ലാറ്റ്ഫോമും ട്രെയിന്‍ സമയവും കണക്കിലെടുത്ത് സൗകര്യപ്രദമായ ഏതെങ്കിലും ഒരിടം തിരഞ്ഞെടുക്കാം.
പ്ലാറ്റ്ഫോം ഒന്നിലെ എക്സിക്യൂട്ടീവ് ലോഞ്ച് പഹർഗഞ്ച് സൈഡിൽ ഐടിബി ഓഫീസിന് സമീപമുള്ള ഒന്നാം നിലയിലും പ്ലാറ്റ്ഫോം 16 ലെ എക്സിക്യൂട്ടീവ് ലോഞ്ച് അജ്മേരി ഗേറ്റ് സൈഡിൽ ന്യൂ സ്റ്റേഷൻ ബിൽഡിങ്ങിലും ആണ് സ്ഥിതി ചെയ്യുന്നത്. അജ്മേരി ഗേറ്റ് സൈഡ് എൻട്രിയിൽ നിന്നും ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പഹർഗഞ്ച് സൈഡ് എൻട്രിയിൽ നിന്നും എക്സിക്യൂട്ടീവ് ലോഞ്ചിൽ എത്തിച്ചേരാം. അജ്മേരി ഗേറ്റ് വശത്തുള്ള സ്റ്റേഷൻ കെട്ടിടത്തിനു മുന്നിലേക്ക് വന്നാൽ പ്ലാറ്റ്ഫോം 16ൽ എളുപ്പത്തിലെത്താം.
യാത്രക്കാർക്ക് അവരുടെ ക്രെഡിറ്റ് കാർഡ് വഴിയോ അല്ലെങ്കിൽ ഓണ്‍ലൈൻ ആയി ബുക്ക് ചെയ്തോ നേരിട്ട് ബുക്കിങ് നടത്തിയോ എക്സിക്യൂട്ടീവ് ലോഞ്ച് ഉപയോഗിക്കാം ഡൽഹിയിലെ രണ്ട് ലോഞ്ചുകൾക്കും ഫീസ് നിരക്കിൽ വ്യത്യാസമുണ്ട്. നിരവധി ക്രെഡിറ്റ് കാർഡുകൾ വളരെ കുറഞ്ഞ നിരക്കിൽ ഡൽഹി ലോഞ്ചിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.ആദ്യ ഒരു മണിക്കൂർ നേരത്തേയ്ക്ക് 150 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്. ഇതിൽ വൈ-ഫൈ സൗകര്യം, ചായ കാപ്പി അല്ലെങ്കില്ഡ ശീതളപാനീയം പോലുള്ള ഡ്രിങ്കുകൾ, വായിക്കാൻ പത്രവും മാസീകകളും ബാഗുകള്‍ സൂക്ഷിക്കാൻ ലഗേജ് റാക്ക്. ടിവി, ശുചിമുറി സൗകര്യങ്ങൾ, ട്രെയിൻ അറിയിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം തുടർന്ന് ചെലവഴിക്കുന്ന ഓരോ മണിക്കൂറിനും ഒരാൾക്ക് 99 രൂപ വീതം വരും.
ഭക്ഷണത്തിനും പ്രത്യേക ചാർജ് നല്കണം. ബുഫെ സൗകര്യമാണ് ലഭ്യം. ഇതിന് 250 രൂപ മുതൽ 385 വരെ വ്യത്യസ്തമായ നിരക്കില് ലഭിക്കും. ഫ്രഷ് ആകണമെങ്കിൽ അധികമായി 200 രൂപ നല്കണം. ബിസിനസ് സെന്‍ററിൽ നിങ്ങൾക്ക് കംപ്യൂട്ടറും ഇന്‍റർനെറ്റും ഉപയോഗിക്കാം. അരമണിക്കൂർ നേരത്തേയ്ക്ക് 100 രൂപയും ഒരു മണിക്കൂറിന് 175 രൂപയുമാണ് നിരക്ക്. പ്രിന്‍റ് ഔട്ട്, ഫോട്ടോ കോപ്പി തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ഡീലക്സ് റെസ്റ്റിങ് സ്യൂട്ടും ലഭ്യമാണ്. 500 രൂപയാണ് രണ്ട് മണിക്കൂര് സമയത്തിനുള്ള ഫീസ്, അധിമായി ഉപയോഗിക്കുന്നതിന് ഓരോ മണിക്കൂറിനും 250 രൂപ വീതം നല്കണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033