ഗുജറാത്ത് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. സൗര്യരാഷ്ട്രയും കച്ചും ദക്ഷിണ ഗുജറാത്തും ഉൾപ്പെടെ 19 ജില്ലയിലെ 89 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് ബൂത്തിലെത്തുക. 788 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ബിജെപിയും കോൺഗ്രസും ആം ആദ്മിയും തമ്മിൽ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. 14,382 പോളിങ് സ്റ്റേഷനുകളിലായി വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്.
ഗുജറാത്ത് ഇന്ന് ജനാധിപത്യത്തിന്‍റെ ഉത്സവം ആഘോഷിക്കുകയാണെന്ന് സിഇസി രാജീവ് കുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, അമിത് ഷാ തുടങ്ങിയവർ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് എത്തിയിട്ടുണ്ട്. ഇന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടമാണ്. ഇന്ന് വോട്ട് ചെയ്യുന്ന എല്ലാവരോടും പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവരോട് റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]