ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കി ഗുജറാത്തും. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് നിയമസഭ പാസാക്കി. ഇതോടെ വിവാഹത്തിന് വേണ്ടി മതം മാറാൻ സാധിക്കില്ല. വിവാഹത്തിന്റെ ഭാഗമായി മതപരിവർത്തനം നടത്തിയാൽ നിർബന്ധിത മതപരിവർത്തന കുറ്റമായി പരിഗണിക്കും.
3 മുതൽ 10 വർഷം വരെ കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വിവാഹത്തിനായി മതപരിവർത്തനത്തിന് കൂട്ട് നിൽക്കുന്ന മതമേലധികാരികളേയും ശിക്ഷിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. യുപിയിലാണ് ആദ്യമായി ലവ് ജിഹാദ് നിയമം കൊണ്ടുവന്നത്. പിന്നീട് മധ്യപ്രദേശ്, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും നിയമം കൊണ്ടുവന്നിരുന്നു.