ഡല്‍ഹി: വരാനിരിക്കുന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, ജില്ലാ, താലൂക്ക് പഞ്ചായത്തുകള്‍ തുടങ്ങിയവയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാര്‍ട്ടി വക്താവ് അതിഷി പുറത്തിറക്കി. 504 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കുള്ള ശക്തമായ ബദലായി പാര്‍ട്ടി ഉയര്‍ന്നുവരുമെന്നും എം.എല്‍.എ കൂടിയായ ആതിഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നും ഗുജറാത്തിലെ ജനങ്ങള്‍ ഒരു ബദല്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും ആതിഷി പറഞ്ഞു. ‘ബിജെപിയെ ഭയപ്പെടാത്ത നേതാവ് രാജ്യത്തുണ്ടെങ്കില്‍ അത് അരവിന്ദ് കെജ്‌രിവാളാണ്. ബിജെപിക്ക് ഭയപ്പെടുത്താനോ മോഹിപ്പിക്കാനോ കഴിയാത്ത ഒരു കക്ഷി ഉണ്ടെങ്കില്‍ അത് ആം ആദ്മി പാര്‍ട്ടിയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ സൈനികരായ ഞങ്ങള്‍ സത്യത്തിനായുള്ള പോരാട്ടം തുടരും’-ആതിഷി പറഞ്ഞു.
സ്ഥാനാര്‍ഥികള്‍ വീടുതോറുമുള്ള പ്രചാരണം നടത്തേണ്ടതിനാല്‍ പട്ടിക നേരത്തേ പ്രഖ്യാപിക്കുകയാണെന്നും അവര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആം ആദ്മി പാര്‍ട്ടി ഒരു ഇമെയില്‍ വിലാസവും തുറന്നിട്ടുണ്ട്. അഹമ്മദാബാദ് ഉള്‍പ്പടെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 55 മുനിസിപ്പാലിറ്റികള്‍, 31 ജില്ലാ പഞ്ചായത്തുകള്‍, 231 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് 2019 നവംബറില്‍ നടക്കേണ്ടിയിരുന്നു. എന്നാല്‍ കോവിഡ് കാരണം തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയായിരുന്നു.