Sunday, April 20, 2025 3:37 pm

വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ യു​വാ​വി​നെ യാ​ത്രാ​മ​ധ്യേ പി​ന്തു​ട​ര്‍​ന്ന്​ വാ​ഹ​നം ത​ട​ഞ്ഞ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി : വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ യു​വാ​വി​നെ യാ​ത്രാ​മ​ധ്യേ പി​ന്തു​ട​ര്‍​ന്ന്​ വാ​ഹ​നം ത​ട​ഞ്ഞ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കാ​ളി​കാ​വ് ചോ​ക്കാ​ട് പു​ല​ത്ത് വീ​ട്ടി​ല്‍ റാ​ഷി​ദി​നെ​യാ​ണ് (27) ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മ​ഞ്ചേ​രി-കോ​ഴി​ക്കോ​ട് റോ​ഡി​ല്‍ പ​ട്ട​ര്‍​കു​ള​ത്ത് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റി​നാ​യി​രു​ന്നു സം​ഭ​വം. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ച്‌ വ​രു​ക​യാ​െ​ണ​ന്ന്​ പോ​ലീ​സ്​ അ​​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ- ര​ണ്ട് ദി​വ​സം മു​മ്പ് ക​രി​പ്പൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ റാ​ഷി​ദ് കോ​ഴി​ക്കോ​ട്ട്​ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച നാ​ട്ടി​ലേ​ക്ക്​ പോ​കാ​ന്‍ വാ​ഹ​ന​വു​മാ​യി മ​ഞ്ചേ​രി​യി​ല്‍ എ​ത്താ​ന്‍ ബ​ന്ധു​ക്ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര്യ​പി​താ​വും സു​ഹൃ​ത്തു​ക്ക​ളും കാ​ളി​കാ​വി​ല്‍​നി​ന്ന് മ​ഞ്ചേ​രി​യി​െ​ല​ത്തി കാ​ത്തു​നി​ന്നു. ഇ​തി​നി​ടെ മ​ഞ്ചേ​രി​യി​ല്‍​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പ​ട്ട​ര്‍​കു​ള​ത്ത് വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട വി​വ​രം റാ​ഷി​ദ് വി​ളി​ച്ച​റി​യി​ച്ചു. ബ​ന്ധു​ക്ക​ളെ​ത്തി റാ​ഷി​ദ് സ​ഞ്ച​രി​ച്ച കാ​റി​ലെ സാ​ധ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി മാ​റ്റി.

ബ​ന്ധു​ക്ക​ളും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രും വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ ത​ട്ടി​യ​ത്​ സം​ബ​ന്ധി​ച്ച്‌ സം​സാ​രി​ച്ച്‌​ നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് റാ​ഷി​ദി​നെ സം​ഘം കാ​റി​ല്‍ ക​യ​റ്റി​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ മു​മ്പ് സാ​ധ​ന​ങ്ങ​ള്‍ ബ​ന്ധു​ക്ക​ളു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​യ​തി​ലും അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് ബ​ന്ധു​ക്ക​ളെ​ത്താ​ന്‍ കാ​ത്തി​രു​ന്ന​തി​ലും ദു​രൂ​ഹ​ത​യു​ള്ള​താ​യി പോ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. വ​ള്ളു​വ​മ്പ്രം സ്വ​ദേ​ശി​യു​ടെ കാ​റി​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഇ​തേ കാ​റി​ലാ​ണ് കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ ഇ​യാ​ള്‍ കോ​ഴി​ക്കോ​ട് ടാ​ക്സി സ്​​റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്​ ല​ഭി​ച്ച വി​വ​രം. ഭാ​ര്യ​പി​താ​വും സു​ഹൃ​ത്തു​ക്ക​ളും ക​സ്​​റ്റ​ഡി​യി​ലാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ടാ​ക്സി ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തു. മ​ല​പ്പു​റം ഡി​.വൈ.​എ​സ്.​പി പ്ര​ദീ​പ്, സി.​ഐ സി. അ​ല​വി എ​ന്നി​വ​രാ​ണ് കേസ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാവേലിക്കര മിച്ചൽ ജംഗ്ഷനില്‍ അപകടക്കെണിയായി കോൺക്രീറ്റ് സ്ലാബ്

0
മാവേലിക്കര : മിച്ചൽ ജംഗ്ഷനിലെ കലുങ്കിനടിയിൽ കോട്ടത്തോട്ടിൽ കെട്ടിനിന്ന മാലിന്യം...

കളക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ...

0
കൊച്ചി: കളക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല...

മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം നടത്തി

0
മുംബൈ : മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം...

ഇടുക്കിയില്‍ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു

0
ഇടുക്കി : വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി...