ദുബായ് : വാണിജ്യ-സാമൂഹിക രംഗങ്ങളില്‍ തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ ബോബി ചെമ്മണ്ണൂര്‍ ഗള്‍ഫില്‍ ലോട്ടറി ബിസിനസ് തുടങ്ങി. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളായ ബോച്ചെ വിന്‍ ലോട്ടറി, ബോച്ചെ ടീ എന്നിവയാണ് യുഎഇയില്‍ ആരംഭിച്ചിരിക്കുന്നത്. ബോച്ചെ വിന്‍, ഗെറ്റ് മില്യന്‍സ് എന്ന പേരില്‍ യുഎഇയില്‍ ആരംഭിച്ച ലോട്ടറിയില്‍ 1.10 കോടി ദിര്‍ഹം ആണ് ബംബര്‍ പ്രൈസും ദിവസേന നിരവധി സമ്മാനങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉടന്‍ ലോട്ടറി ആരംഭിക്കുമെന്നും 25 കോടി രൂപ ബംപര്‍ സമ്മാനം നല്‍കുമെന്നും ബോച്ചെ വിന്‍ ( http://www.bochewin.ae) എന്ന വെബ്‌സൈറ്റില്‍ പറയുന്നു. യുഎഇയില്‍ നറുക്കെടുപ്പില്‍ നൂറോളം വ്യക്തികള്‍ ഇതിനകം വിജയികളായി.
ഓരോ ദിവസവും 5,000, 300, 100 ദിര്‍ഹം വീതം വിജയിച്ചവരുടെ വിവരങ്ങളും ടിക്കറ്റ് നനമ്പറും വെബ്‌സൈറ്റിലുണ്ട്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ടിക്കറ്റുകള്‍ വാങ്ങാം. അഞ്ച് ദിര്‍ഹത്തിന്റെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ചാണ് നറുക്കെടുപ്പ്. വെബ്‌സൈറ്റില്‍ നിന്ന് നേരിട്ട് ടീ പാക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യാം. തുടര്‍ന്ന് ഓഫിസിലെത്തി നേരിട്ട് ഇവ വാങ്ങാം. ടീ പാക്കറ്റിന്റെ മുകളിലുള്ള കൂപ്പണ്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്ത് മല്‍സരത്തിന്റെ ഭാഗമാവാം. ഓഫ് ലൈനായി പങ്കെടുക്കുന്നവര്‍ക്ക് അടുത്തുള്ള കടകളിലെത്തി ബോച്ചെ ടീ പാക്കറ്റുകള്‍ വാങ്ങാം. പാക്കറ്റിലെ കോഡ് സ്‌കാന്‍ ചെയ്ത ശേഷം പേര്, മൊബൈല്‍ നമ്പര്‍, കൂപ്പണ്‍ കോഡ് എന്നീ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കണം. സബ്മിറ്റ് ചെയ്യുമ്പോള്‍ എസ്എംഎസ് അറിയിപ്പ് ലഭിക്കുകയും ഒരു ടിക്കറ്റ് നമ്പര്‍ ലഭിക്കുകയും ചെയ്യും. ഈ നമ്പറാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെടുക. വിജിയിച്ചവര്‍ക്ക് എസ്എംഎസ് അയക്കും.