Friday, July 4, 2025 7:25 am

തലസ്ഥാനത്തെ തോക്ക് നിര്‍മ്മാണം അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്തെ തോക്ക് നിര്‍മാണം അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍. വെമ്പായത്ത് ആശാരിപ്പണിയുടെ മറവില്‍ നാടന്‍തോക്ക് നിര്‍മ്മിച്ച സംഭവത്തെക്കുറിച്ച്‌ സംസ്ഥാന പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ് ) അന്വേഷിക്കുന്നു. എടിഎസ് സംഘം ഇന്നലെ വട്ടപ്പാറ സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു. ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങമ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്യും.

വെമ്പായം അരശുംമൂട് സ്വദേശി അസിം (42), ആര്യനാട് സ്വദേശി സുരേന്ദ്രന്‍ (63) എന്നിവരാണ് തോക്ക് നിര്‍മ്മാണത്തിന് അറസ്റ്റിലായത്. നാല് നാടന്‍തോക്കിന്റെ ഭാഗങ്ങളും വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തോക്ക് വില്‍പ്പനയാണ് ഇവരുടെ ലക്ഷ്യമെന്നാണ് പോലീസിന്റെ നിഗമനം. ആദ്യത്തെ തവണയാണ് തോക്ക് ഉണ്ടാക്കുന്നതെന്നും വെറുതേ പരീക്ഷിച്ചതാണെന്നുമാണ് പ്രതികളുടെ മൊഴി. തോക്കിന്റെ ഭാഗങ്ങള്‍ തിരുവനന്തപുരത്തെ കടയില്‍നിന്ന് വാങ്ങിയതാണെന്നും വെടിയുണ്ടകള്‍ പാങ്ങപ്പാറയിലുള്ള ചെല്ലയ്യന്‍ എന്ന വ്യക്തി നല്‍കിയെന്നുമാണ് മൊഴി. ചെല്ലയ്യന്‍ മരണപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടിവരും.

പോലീസിന്റെ ആര്‍മറി വിഭാഗം വെടിയുണ്ടകള്‍ പരിശോധിച്ചു. ഇത് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. അരശുംമൂട്ടിലെ അസിമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് തോക്ക് നിര്‍മ്മാണം കണ്ടെത്തിയത്. അസിം ആശാരിയും സുരേന്ദ്രന്‍ ടാപ്പിംഗ് തൊഴിലാളിയുമാണ്. ഒന്‍പത് എം.എം പിസ്റ്റല്‍, പഴയ റിവോള്‍വര്‍, 7.62 എം.എം.എസ്.എല്‍.ആര്‍ പോലുള്ള തോക്കുകളില്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള സാധനങ്ങളും പിടികൂടിയിട്ടുണ്ട്. കൂടുതല്‍ തോക്കുകള്‍ നിര്‍മ്മിച്ചിട്ടണ്ടോ, ആര്‍ക്കൊക്കെയാണ് നല്‍കിയത് എന്നിവയെക്കുറിച്ചാണ് എ.ടി.എസ് അന്വേഷിക്കുന്നത്. തോക്കുനിര്‍മ്മാണത്തിന് ഭീകരബന്ധമണ്ടോയെന്നാണ് കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0
വയനാട് : വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ....

മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍

0
തിരുവനന്തപുരം : തലസ്ഥാനത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍...

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട...

ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണ് അപകടം

0
പാലക്കാട്: ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിലൂടെ മരം...