Monday, July 7, 2025 3:10 pm

​ശാ​സ്താം​കോ​ട്ട​ ​ഏ​ഴാം​മൈ​ലി​ല്‍​ ​ആ​ട്ടോ​ ​ഡ്രൈ​വ​റെ​ ​ആ​ക്ര​മി​ച്ച​ ​ആ​റം​ഗ​ ​ഗു​ണ്ടാ​സം​ഘം​ ​അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം​ :​ ​ശാ​സ്താം​കോ​ട്ട​ ​ഏ​ഴാം​മൈ​ലി​ല്‍​ ​ആ​ട്ടോ​ ​ഡ്രൈ​വ​റെ​ ​ആ​ക്ര​മി​ച്ച​ ​ആ​റം​ഗ​ ​ഗു​ണ്ടാ​സം​ഘം​ ​അ​റ​സ്റ്റി​ല്‍. ​മൈ​നാ​ഗ​പ്പ​ള്ളി​ ​വേ​ങ്ങ​ ​ഒ​രി​ച്ചോ​ലി​ല്‍​ ​വീ​ട്ടി​ല്‍​ ​സുഭാ​ഷ് ​(21​),​ പ​വി​ത്രേ​ശ്വ​രം​ ​കൈ​ത​ക്കോ​ട് ​മി​ഥു​ന്‍​ ​ഭ​വ​ന​ത്തി​ല്‍​ ​മി​ഥു​ന്‍​ ​(25​),​ കി​ഴ​ക്കേ​ ​ക​ല്ല​ട​ ​കി​ഴ​ക്കേ​മു​റി​ ​ബി​നു​ ​ഭവനത്തില്‍​ ​ബി​നു​ ​(28​),​ പ​വി​ത്രേ​ശ്വ​രം​ ​ചെ​റു​പൊ​യ്ക​ ​മ​ധു​ ​ഭ​വ​ന​ത്തി​ല്‍​ ​വി​ഷ്ണു​ ​(24​), ​കി​ഴ​ക്കേ​ ​ക​ല്ല​ട​ ​ദേ​വീ​കൃ​പ​യി​ല്‍​ ​ജി​ഷ്ണു​ ​(24​),​ ​ചെ​റു​പൊ​യ്ക​ ​ക​ണ്ടാ​ച​രു​വി​ള​ ​രാ​ജ​ന്‍​ ​കു​ഞ്ഞ് ​(43​)​ ​എ​ന്നി​വ​രെ​യാ​ണ് ​ശൂ​ര​നാ​ട് ​പോലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്. ​ പോ​രു​വ​ഴി​ ​വട​ക്കേ​മു​റി​ ​വീ​ന​സ് ​ഭ​വ​ന​ത്തി​ല്‍​ ​വീ​ന​സ് ​കു​മാ​റി​നെ​യാ​ണ് ​സംഘം ആ​ക്ര​മി​ച്ച​ത്.​

തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​ 7.30​ ​ന് ​വീ​ന​സ് ​കു​മാ​റി​ന്റെ​ ​ആ​ട്ടോ​റി​ക്ഷ​ ​ഏ​ഴാം​മൈ​ല്‍​ ​ജം​ഗ്ഷ​നു​ ​സ​മീ​പം​ ​വെ​ച്ച്‌ ​ബ്രേ​ക്ക് ​ഡൗ​ണാ​യി.​ ​ഈ​ ​സ​മ​യം​ ​ബൈ​ക്കി​ല്‍​ ​വ​രി​ക​യാ​യി​രു​ന്ന​ ​ഗു​ണ്ടാ​സം​ഘം​ ​റോ​ഡി​ല്‍​ ​നി​ന്നും​ ​വാ​ഹ​നം​ ​മാ​റ്റി​ ​കൊ​ടു​ക്കാ​ത്ത​തി​നാ​ല്‍​ ​വീനസിനോ​ടും​ ​ആ​ട്ടോ​യി​ലെ​ ​യാ​ത്രാ​ക്കാ​രോ​ടും​ ​വാ​ക്കു​ത​ര്‍​ക്ക​മാ​യി.​ ​വീ​ന​സി​നെ​ ​ഗു​ണ്ടാ​സം​ഘം​ ​ക​യ്യി​ല്‍​ ​ക​രു​തി​യി​രു​ന്ന​ ​വടി​വാ​ള്‍​കൊ​ണ്ട് ​വെ​ട്ടു​ക​യും​ ​ക്രൂ​ര​മാ​യി​ ​മ​ര്‍​ദ്ദി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഈ​ ​സ​മ​യം​ ​ക​ണ്ടെ​യ്ന്‍​മെ​ന്റ് ​സോ​ണു​ക​ളി​ലെ​ ​പരിശോധന​യ്ക്കാ​യി​ ​ശൂ​ര​നാ​ട് ​എ​സ്.​ഐ​ ​ശ്രീ​ജി​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പോലി​സ് ​ജീ​പ്പ് ​വ​രു​ന്ന​ത് ​ക​ണ്ട​ ​ഗു​ണ്ടാ​സം​ഘം​ ​ബൈ​ക്കി​ല്‍​ ​ക​യ​റി​ ​ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടാ​നാ​യി​ ​പി​ന്‍​തു​ട​ര്‍​ന്ന​ ​പോ​ലീ​സ് ​വാ​ഹ​നം​ ​ക​ണ്ട​ ​സംഘത്തി​ലെ​ ​രാ​ജ​ന്‍​ ​കു​ഞ്ഞ് ​എ​ന്ന​ ​പ്ര​തി​ ​ഓ​ടി​ച്ചി​രു​ന്ന​ ​ബൈ​ക്ക് ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​മ​റി​യു​ക​യും​ ​ഇ​യാ​ളെ​ ​കസ്റ്റഡിയിലെടുക്കു​ക​യും​ ​ചെ​യ്തു.​ തു​ട​ര്‍​ന്ന് ​ന​ട​ത്തി​യ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ലാ​ണ് ​മ​റ്റു​ള്ള​വ​രു​ടെ​ ​വി​വ​ര​ങ്ങ​ള്‍​ ​ല​ഭി​ച്ച​തും​ ​അടൂരിലുള​ള​ ​ആ​ള്‍​ ​താ​മ​സ​മി​ല്ലാ​ത്ത​ ​വീ​ട്ടി​ല്‍​ ​നി​ന്നും​ ​പി​ടി​കൂ​ടി​യ​തും.​

​അ​ടൂ​ര്‍​ ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വി​നെ​ ​ആ​ക്ര​മി​ക്കാ​നാ​യി​രു​ന്നു​ ​ക്വ​ട്ടേ​ഷ​ന്‍​ ​സം​ഘം​ ​ഏ​ഴാം​മൈ​ല്‍​ ​വ​ഴി​ ​വ​ന്ന​തെ​ന്നും​ ​മൊ​ഴി​ ​നല്‍​കി.​ ​എ​ഴു​കോ​ണ്‍​ ​പോ​ലി​സ് ​സ്റ്റേ​ഷ​നി​ലെ​ ​എ​സ്.​ഐ​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലും​ ​നി​ര​വ​ധി​ ​കൊ​ല​പാ​ത​ക​ ​കേ​സു​ക​ളി​ലും​ ​പ്ര​തി​ക​ളാ​ണി​വ​ര്‍.​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷം​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ന്‍​ഡ് ​ചെ​യ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശങ്കരാചാര്യരുടെ കൃതികൾ പാഠ്യവിഷയമാക്കണം ; അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്

0
തുമ്പമൺ : ലോകനന്മയ്ക്കായി പ്രവർത്തിച്ച ശങ്കരാചാര്യരുടെ കൃതികൾ പാഠ്യവിഷയമാക്കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന...

കോന്നി ആനത്താവളത്തിലെ ആനകളുടെ പരിപാലനത്തിന് സ്ഥലപരിമിതി തടസ്സമാകുന്നു

0
കോന്നി : കോന്നി ആനത്താവളത്തിലെ ആനകളുടെ പരിപാലനത്തിന് സ്ഥലപരിമിതി തടസ്സമാകുന്നു. കഴിഞ്ഞ...

സിൻഡിക്കേറ്റ് അംഗം ആർ.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഹൈക്കോടതി

0
കൊച്ചി: കോടതിയെ വിമർശിച്ചുള്ള കേരള സര്‍വകലാശാല സിൻഡിക്കേറ്റ് അംഗം ആർ.രാജേഷിന്റെ ഫേസ്ബുക്ക്...

മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻറെ...