തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ കാണാതായതായി ഭാര്യ. ഇന്ന് വൈകുന്നേരം മുതലാണ് കുഴിവിള കരിമണല്‍ സ്വദേശിയായ ജയഘോഷിനെ കാണാതായത്.
ഇയാളുടെ സ്‌കൂട്ടറും ഫോണും നേമം പോലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മനസിന് സുഖമില്ലാത്തതിനാല്‍ മാറിനില്‍ക്കുന്നു എന്ന കുറിപ്പും കണ്ടെത്തി. മുമ്പ് സര്‍ണക്കടത്ത് കേസില്‍ ആരോപണം ഉയര്‍ന്നുവന്ന സമയത്തും ജയഘോഷിനെ കാണാതായിരുന്നു. പോലീസ് തെരച്ചിലില്‍ കുടുംബവീടിന് സമീപത്തെ പറമ്പില്‍ കൈഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കാണാതായത്.