കോഴഞ്ചേരി : കോഴഞ്ചേരി യൂണിയനിൽപ്പെട്ട 3704 – നമ്പർ കാഞ്ഞീറ്റുകര ശാഖായോഗത്തിലെ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠയുടെ 13-ാം മത് വാർഷികവും പൊതു സമ്മേളനവും ശാഖായോഗം പ്രസിഡൻ്റ് രാജൻ മുണ്ടോലിയുടെ അദ്ധക്ഷതയിൽ ശാഖാ ഓഡിറ്റോറിയത്തിൽ അയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ ഉത്ഘാടനം ചെയ്തു. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണവും എസ്എസ്എൽസി- +2 പരീക്ഷകളിൽ ശാഖയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡും – അയിരൂർ ശ്രീനാരായണ കൺവൻഷനിൻ ശാഖയിൻ നിന്നും വിജയിച്ച കുട്ടികൾക്കുള്ള ട്രോഫിയും യൂണിയൻ പ്രസിഡൻ്റ് മോഹൻ ബാബു നിർവ്വഹിച്ചു.
പ്രതിഷ്ഠ വാർഷികത്തിന് യൂണിയൻ വൈസ് പ്രസിഡൻ്റ് വിജയൻ കാക്കനാടൻ, യൂണിയൻ കൗൺസിലർ സുഗതൻ, പൂവത്തൂർ യൂണിയൻ വനിതാ സംഘം സെക്രട്ടറി ബാംബി രവിന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി സോജൻ സോമൻ, യൂണിയൻ വനിതാ സംഘം കേന്ദ്ര കമ്മറ്റിയംഗം സീമ, യൂണിയൻ കമ്മിറ്റി അംഗം സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ മുതൽ പ്രതിഷ്ഠാ വാർഷിക പൂജകളും മറ്റ് അനുബന്ധ ചടങ്ങുകളും ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ രൻജു അനന്ത ഭന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടന്നു. യോഗത്തിന് ശാഖാ യോഗം സെക്രട്ടറി ദീപാ സുഭാഷ് സ്വാഗതവും ശാഖാ വൈസ് പ്രസിഡൻ്റ് അജിത്ത് പുതിയത്ത് നന്ദിയും രേഖപ്പെടുത്തി.