ഹരിപ്പാട്: 1924 ൽ സ്ഥാപിതമായ മണ്ണാറശാല യു. പി. സ്കൂളിന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷമായ ‘അക്ഷര സുകൃതം 2024’ ന്റെ ഭാഗമായി സ്കൂൾ പി.ടി.എ. കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുന്ന ഗുരുസാദരം 2024 നവംബർ 8 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. സ്കൂളിലെയും സ്കൂൾ നഴ്സറി വിഭാഗമായ മണ്ണാറശാല ശ്രീനാഗരാജ വിദ്യാപീഠത്തിലെയും മുഴുവൻ അധ്യാപകരെയും പ്രസ്തുത പരിപാടിയിൽ ആദരിക്കുന്നു. സംസ്ഥാന സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ ശതാബ്ദി ആഘോഷ സംഘാടക സമിതി ജനറൽ കൺവീനർ എസ്. നാഗദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത പ്രഭാഷകൻ വി. കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ. കെ. രാമകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്കൂൾ പി. ടി. എ പ്രസിഡന്റ് സി. പ്രകാശ്, പ്രധാമാധ്യാപിക കെ. എസ്. ബിന്ദു, പി. ടി. എ വൈസ് പ്രസിഡന്റ് ഭാനു സരിഗ,എം. പി. ടി. എ പ്രസിഡന്റ് ആർ. കവിതാദേവി എന്നിവർ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1