തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിന്റെ നവതി ആഘോഷത്തിലും ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള പ്രമുഖരെയും പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ദേവസ്വം ഭരണസമിതി യോഗം തീരുമാനമെടുത്തു. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ത്ഥം അടുത്തമാസം ആദ്യവാരം തന്നെ പരിപാടി നടത്തും. സത്യാഗ്രഹ സമര നവതിയുടെ സ്മരണിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിന്റെ നവതി ആഘോഷം ; ഉത്ഘാടനം മുഖ്യമന്ത്രി
RECENT NEWS
Advertisment