തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്നു. ഇന്ന് മുതല്‍ ആയിരം പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. നാളെ മുതല്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താനും അനുവദിക്കില്ല. അഡ്മിനിസ്ട്രേറ്ററാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിച്ചത്. ദര്‍ശനത്തിന് ഓണ്‍ലൈനായി ബുക്ക് ചെയ്ത 1000 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.