തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം. ദിവസവും വെര്‍ച്ച്‌വല്‍ ക്യൂ വഴി 3000 പേരെ പ്രവേശിപ്പിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താം. അതേസമയം, കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല.
പൊലീസ്, പാരമ്പര്യ ജീവനക്കാര്‍, പ്രാദേശികം, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് കിഴക്കേ നടയിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും പാസ് അനുവദിക്കും. പാസില്ലാതെ ആര്‍ക്കും പ്രവേശനമുണ്ടാവില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. കളക്ടറുടെ അനുമതിയെ തുടര്‍ന്നാണ് തീരുമാനം. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. വ്യാപാരികള്‍ക്ക് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കടകള്‍ തുറക്കുന്നതിന് അനുമതി നല്‍കുക.