കോഴിക്കോട് : ഗുരുവായൂരപ്പന്‍ കോളജിലെ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടതോടെ മുപ്പതോളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാത്രിയില്‍ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രാത്രി എട്ട് മണിയോടെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവര്‍ക്ക് തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ പിന്നാലെ മറ്റ് ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടി സമാനമായ രീതിയില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഇതേ ഹോസ്റ്റലില്‍ നേരത്തെയും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നില തൃപ്തികരമാണ്.