സാധരാണ കറികളിൽ ചേർക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കൊത്തമല്ലി. കൊത്തമല്ലി മുഴുവനായോ അല്ലെങ്കിൽ മല്ലിപ്പൊടിയായോ കറികളിൽ ചേർക്കും എന്നാൽ അതിന്റെ ആരോഗ്യഗുണങ്ങൾ അറിയാമോ? കൊത്തമല്ലിയുടെ ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം. സാധരാണ കറികളിൽ ചേർക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കൊത്തമല്ലി. കൊത്തമല്ലി മുഴുവനായോ അല്ലെങ്കിൽ മല്ലിപ്പൊടിയായോ കറികളിൽ ചേർക്കും എന്നാൽ അതിന്റെ ആരോഗ്യഗുണങ്ങൾ അറിയാമോ? കൊത്തമല്ലിയുടെ ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം.
എൻഡോക്രൈൻ ഗ്രന്ഥികളിൽ നിന്ന് ഹോർമോണുകളുടെ ശരിയായ സ്രവത്തിന് സഹായിക്കും. ഇത് ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നു.
മല്ലി ആരോഗ്യകരമായ ദഹനത്തെ ത്വരിതപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പുതിയ മുടി വളരാനും മുടികൊഴിച്ചിൽ തടയാനും രോമകൂപങ്ങളെ ബലപ്പെടുത്താനും അകാല നര വൈകിപ്പിക്കാനും വേരുകളെ ഉത്തേജിപ്പിച്ച് കൊത്തമല്ലി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൊത്തമല്ലിയിൽ ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രകോപനം കുറയ്ക്കാനും വായിലെ അൾസറും വ്രണങ്ങളും സുഖപ്പെടുത്താനും വേദന ഒഴിവാക്കാനും സഹായിക്കും. പച്ച മല്ലിയോ കൊത്തമല്ലിയോ ചതച്ച് വെള്ളത്തിൽ ഇട്ട് വെയ്ക്കുക. ഈ വെള്ളം രാവിലെ തിളപ്പിച്ച് ഇളം ചൂടോടെ കുടിക്കാം.
ഇങ്ങനെ ചെയ്താൽ പല ഗുണങ്ങൾ ഉണ്ട്. തടി കുറയ്ക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ മല്ലിയിട്ട വെള്ളം സഹായകമാവും. മല്ലി കൊഴുപ്പും ടോക്സിനും നീക്കും. അല്പം തേനും നാരങ്ങാനീരും ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പ്രമേഹത്തിനും കൊത്തമല്ലി ഇട്ട് തിളപ്പിച്ച വെള്ളം ഏറെ ഗുണകരമാണ്. 10 -ജ 15 ഗ്രാം മല്ലി ചതച്ച് ഇതിലേക്ക് രണ്ട് ലിറ്റർ വെള്ളം ചേർത്ത് രാത്രി മുഴുവൻ വെയ്ക്കണം. ഇത് രാവിലെ വെറും വയറ്റിലും ദിവസം മുഴുവനും കുടിയ്ക്കണം. അല്ലെങ്കിൽ തിളപ്പിച്ച് കുടിക്കാം. ചർമ സംരക്ഷണത്തിനും കൊത്തമല്ലി നല്ലതാണ്. ചർമത്തിന് ഇലാസ്റ്റിസിറ്റി നൽകി ചുളിവുകൾ ഒഴിവാക്കുന്നതിനും കൊത്തമല്ലി സഹായിക്കും.