മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളില്‍ ഒന്നാണ് മുടി വരള്‍ച്ച. വരണ്ട മുടിയെ ചികിത്സിക്കുന്നതിനായി പലരും സലൂണുകളില്‍ നിന്ന് കെരാറ്റിന്‍ ചികിത്സകള്‍ നേടുന്നു. എന്നാല്‍ ഇത് താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുന്നുള്ളൂ. കൂടാതെ ഇതിലെ രാസവസ്തുക്കളുടെ ഉപയോഗം മുടിക്ക് ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവിടെ പറയുന്ന വീട്ടുവൈദ്യം കൊണ്ട് വരണ്ട മുടിയുടെ പ്രശ്നത്തിന് പരിഹാരം കാണാം. മാത്രമല്ല ഇതിന് അധികം ചിലവാക്കേണ്ടതില്ല. തൈര് സാധാരണയായി ഭക്ഷണത്തിന്റെ ഭാഗമാണ്. തൈര് ആരോഗ്യത്തിനും ദഹനത്തിനും ഏറെ ഗുണം ചെയ്യും. എന്നിരുന്നാലും, മുടിയുടെ ആരോഗ്യത്തില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൈര് മുടിയില്‍ പുരട്ടാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് കൊണ്ട് മുടി കഴുകുക എന്നതാണ്.ഇതു കൊണ്ട് മുടി കഴുകുന്നത് മുടി സില്‍ക്കിയും മിനുസമുള്ളതാക്കും. തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു.
മുടി നന്നായി വൃത്തിയാക്കുന്നു. മാത്രമല്ല, മുടിയെ മൃദുവാക്കുക മാത്രമല്ല, കട്ടിയായി വളരാനും സഹായിക്കുന്നു. തൈര് വേരു മുതല്‍ അറ്റം വരെ പുരട്ടണം. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് തലമുടിയില്‍ അല്‍പനേരം മസാജ് ചെയ്യുക. 10 മുതല്‍ 15 മിനിറ്റ് വരെ തൈര് തലയോട്ടിയില്‍ വയ്ക്കുക. അതിനുശേഷം, മുടി വെള്ളത്തില്‍ കഴുകുക. തൈര് ഉപയോഗിച്ച് മുടി കഴുകിയ ശേഷം കണ്ടീഷണര് പുരട്ടാം. ഇത് മുടിയെ കൂടുതല്‍ മനോഹരമാക്കുന്നു. ലാക്റ്റിക് ആസിഡ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, എ, ബി-12, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.