സൗന്ദര്യ സംരക്ഷണം എന്നത് മുടി കൂടി ഉള്‍പ്പെടുന്നതാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ അറ്റം പൊട്ടുന്നത്, മുടി കൊഴിയുന്നത്, താരന്‍, അകാല നര എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി മുതല്‍ കടുക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇനി വിപണിയില്‍ ലഭ്യമാവുന്ന വസ്തുക്കള്‍ വാങ്ങി തലയില്‍ തേക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നത് തന്നെയാണ് കാര്യം. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കടുക് ഉപയോഗിക്കാവുന്നതാണ്.
കാരണം കടുക് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ പല കേശപ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാം. എന്നാല്‍ ഓരോ ദിവസവും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് നോക്കാം. മുടിക്ക് കരുത്തും തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഇനി മുതല്‍ കടുക് ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
എങ്ങനെ തയ്യാറാക്കാം?
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കടുക് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കടുക് ഉപയോഗിക്കേണ്ട കാര്യങ്ങള്‍ നോക്കാവുന്നതാണ്.
ആവശ്യമുള്ള സാധനങ്ങള്‍
കടുക് പൊടിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍, ഒലീവ് ഓയില്‍ – 1 ടീസ്പൂണ്‍, ഉള്ളി നീര്- രണ്ട് ടീസ്പൂണ്‍, മുട്ടയുടെ വെള്ള- ഒന്ന്, ടീ ട്രീ ഓയില്‍ – എട്ട് തുള്ളി ഇത്രയുമാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് എല്ലാ വിധത്തിലും നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.
തയ്യാറാക്കുന്ന വിധം
കടുക് പൊടിച്ചത് ഒരു പാത്രത്തില്‍ എടുത്ത് അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ തയ്യാറാക്കണം. ശേഷം ഇതിലേക്ക് ഉള്ളി നീര് മിക്സ് ചെയ്ത് ബാക്കിയുള്ള എല്ലാ ചേരുവകളും കൂടി ചേര്‍ത്ത് നല്ലതു പോലെ ഇളക്കി പേസ്റ്റ് പരുവത്തില്‍ ആക്കുക. ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പിന്നീട് ഇരുപത് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്. ഇത് മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.
താരനെ ഇല്ലാതാക്കുന്നു
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് താരന്‍. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കടുക് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. താരന്‍ വേരോടെ ഇളകി മാറുന്ന ഒന്നാണ് കടുക് ഹെയര്‍പാക്ക്. ഇത് ആഴ്ചയില്‍ രണ്ട് തവണ തേച്ചാല്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നുണ്ട്. ഇതിലൂടെ താരന്റെ ശല്യം പിന്നീട് ഉണ്ടാവില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പ് പറയാന്‍ സാധിക്കുന്നുണ്ട്. താരന്‍ പോയാല്‍ തന്നെ അത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുടിയുടെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ ആരോഗ്യമുള്ള മുടിക്ക് സഹായിക്കുന്നു.
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍
കേശസംരക്ഷണത്തില്‍ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മുടിയുടെ ആരോഗ്യം നിങ്ങളുടെ ആത്മവിശ്വാസത്തിന് വരെ കാരണമാകുന്നുണ്ട്. എന്നാല്‍ നല്ല കറുത്ത ഉള്ളുള്ള മുടിക്കായി നമുക്ക് കടുക് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വേണം കുളിക്കുന്നതിന്. ആഴ്ചയില്‍ ഒരു തവണ ഈ ഹെയര്‍പാക്ക് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ മുടിയുടെ ഒരോ ഇഴകളുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.
നരച്ച മുടി ഇല്ലാതാക്കുന്നു
മുടിയുടെ നര പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അകാല നരയെ പ്രതിരോധിക്കുന്ന അവസ്ഥയില്‍ കടുക് ഹെയര്‍പാക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. കടുക് മാസ്‌ക് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ തലയിലെ നര അപ്രത്യക്ഷമാവുന്നു. നല്ല കറുത്ത ഇഴയടുപ്പമുള്ള മുടിക്ക് ഈ ഹെയര്‍പാക്ക് നല്‍കുന്ന ഗുണം നിസ്സാരമല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിനും ഇതിലൂടെ പ്രാധാന്യം ലഭിക്കുന്നു.
തിളക്കം വര്‍ദ്ധിപ്പിക്കുന്നു
മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഈ ഹെയര്‍മാസ്‌ക്. മുടിയില്‍ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇനി ഈ പരീക്ഷണങ്ങള്‍ക്കെല്ലാം തല്‍ക്കാലത്തേക്ക് വിട നല്‍കാവുന്നതാണ്. ഇനി മുതല്‍ മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും നമുക്ക് കടുക് ഹെയര്‍മാസ്‌ക് ഉപയോഗിക്കാം. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് നല്ല സില്‍ക്കി ഹെയര്‍ നിങ്ങള്‍ക്ക് നല്‍കുന്നു എന്നുള്ളതാണ് സത്യം.
മുടിയുടെ അറ്റം
പിളരുന്നതിന് പരിഹാരം മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് കടുകം ഹെയര്‍മാസ്‌ക്. ഇത് മുടിയുടെ അറ്റം പിളരുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും കടുക് ഹെയര്‍മാസ്‌ക്. മുടിയുടെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് കടുക് ഹെയര്‍ പാക്ക്. ഇത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുകയും മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുകയും ചെയ്യുന്നുണ്ട്.