ബാഗൽകോട്ട്: ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികൾ അറ്റ സംഭവം കൊലപാതക ശ്രമമെന്ന് പോലീസ് കണ്ടെത്തി. കർണാടകയിലെ ബാഗൽകോട്ട് , ഇല്‍ക്കല്‍ സ്വദേശിനി ബസവരാജേശ്വരിയുടെ കൈവിരലുകളായിരുന്നു പാർസലായി എത്തിയ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചപ്പോൾ അറ്റു പോയത്. അയല്‍വാസിയായ ശശികലയുടെ പേരില്‍ വന്ന പാഴ്‌സല്‍ തുറന്ന് ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്. എന്നാൽ ഹെയർ ഡ്രയറിനകത്ത് സ്‌ഫോടക വസ്തു വെച്ച് പാർസൽ മനപ്പൂർവം അയച്ചതാണെന്ന് പോലീസ് കണ്ടെത്തി. അപകടത്തിനിരയായ ബസവരാജേശ്വരി സിദ്ധപ്പ എന്നയാളുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തെ ബസവരാജേശ്വരിയുടെ അയൽവാസി ശശികല എതിർത്തിരുന്നു. എതിർപ്പിനെ തുടർന്നുള്ള പ്രതികാരമായാണ് ശശികലയെ വകവരുത്താൻ സിദ്ധപ്പ ക്വാറികളിൽ ഉപയോഗിക്കുന്ന ഡിറ്റണേറ്റർ സംഘടിപ്പിക്കുകയും ഹെയർ ഡ്രയറിൽ ഘടിപ്പിച്ചു ശശികലയുടെ വിലാസത്തിൽ പാർസൽ അയക്കുകയും ചെയ്തത്. എന്നാൽ ശശികലയക്ക് പകരം ബസവരാജേശ്വരി ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുകയും അപകടത്തിൽപ്പെടുകയായിരുന്നു. ഗ്രാനൈറ്റ് കമ്പനി സൂപ്പർവൈസറായ സിദ്ധപ്പയെ പോലീസ് അറസ്റ്റു ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1