കൊട്ടാരക്കര : വിളക്കുടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടറില്‍ നിന്നും അരലക്ഷം കാണാതെ പോയി. ക്യാഷ്യര്‍ പണവും സ്ലിപ്പുമായി അടയ്ക്കാന്‍ എസ്ബിഐ ശാഖയിലെത്തുമ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടര്‍ന്ന് സ്വന്തം കൈയില്‍ നിന്ന് പണം അടച്ച് കാഷ്യര്‍ മടങ്ങുകയായിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ തയാറായില്ല. പണം നഷ്ടമായെന്ന വിവരം ശരിയാണെന്ന് വിളക്കുടി സെക്ഷനിലെ ഉദ്യോഗസ്ഥന്‍ മനോജ്ബാബു പറഞ്ഞു. എവിടെ വെച്ചാണ് പണം നഷ്ടമായത് എന്നറിയില്ല. ഓഫീസിനുള്ളില്‍ വെച്ചാണോ കൊണ്ടു പോയ വഴിക്കാണോ എന്ന് വ്യക്തതയില്ല. നഷ്ടമായ പണം ക്യാഷ്യര്‍ അക്കൗണ്ടില്‍ അടച്ചു. അവര്‍ പരാതിപ്പെടാന്‍ തയാറാകാത്തതു കൊണ്ടാണ് തുടര്‍ നടപടികള്‍ ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പണം ഓഫീസില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന നിഗമനത്തിലാണ് ജീവനക്കാര്‍. ഒരാളെ സംശയിക്കുന്നുണ്ടെന്നും പറയുന്നു. കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന്‍റെ ക്യാഷ് കൗണ്ടറില്‍ ക്യാമറയില്ല. എന്നാല്‍ ഇവിടേക്ക് അഭിമുഖമായി അയല്‍വീട്ടിലെ സിസിടിവി ക്യാമറയുണ്ട്. ഇതില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളില്‍ പണം കാണാതെ പോയെന്ന് പറയുന്ന സമയത്ത് ഒരാളുടെ സംശയാസ്പദമായ പെരുമാറ്റം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പരാതി ലഭിക്കാത്തതിനാല്‍ പോലീസിനും അന്വേഷണം നടത്താന്‍ കഴിയുന്നില്ല. ക്യാഷ് കൗണ്ടര്‍ കൈകാര്യം ചെയ്യാന്‍ അര്‍ഹതയില്ലാത്ത ജീവനക്കാരനെ നിയോഗിച്ചിട്ടുള്ളതായും പറയുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.