ബംഗളൂരു: പാതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കര്‍ണാടകയിലാണ് സംഭവം. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സ്ത്രീയുടെ പാതി കത്തിയ മൃതദേഹം കണ്ടെടുത്തത്. 26കാരിയായ നേത്രാവതിയാണ് മരിച്ചത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ സാധ്യത തള്ളിക്കളഞ്ഞ പോലീസ് കൊലപാതകമാണെന്ന് വ്യക്തമാക്കുന്നു.നിധിക്ക് വേണ്ടി യുവതിയെ ബലി നല്‍കിയതാകാം എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഒന്നര വയസുള്ള കുട്ടിയുടെ അമ്മയാണ് നേത്രാവതി. മന്ത്രവാദം നടത്താന്‍ ഉപയോഗിച്ച ഏതാനും വസ്തുക്കളും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു. തിങ്കളാഴ്ച പൗര്‍ണമി ദിനമായതിനാല്‍ അക്രമിസംഘം യുവതിയെ ബലി നല്‍കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു. കൊപ്പല്‍ റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.