പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ അമ്പത് വർഷത്തിലധികം പഴക്കമുള്ള ഹനുമാൻ പുനരുദ്ധാരണം നടത്തി അത്തക്കാഴ്ചയിലെത്തുന്നു. കാലപ്പഴക്കത്താൽ ഉണ്ടായ കേടുപാടുകൾ തീർത്താണ് ഹനുമാന്റെ വരവ്. പുനരുദ്ധാരണം നടത്തിയ കെട്ടുകാഴ്ചയ്ക്ക് 23 അടി പൊക്കമാണുള്ളത്. കുരമ്പാല വിളയിൽ വീട്ടിൽ വാസുദേവൻ ആചാരിയാണ് ശിരസും ശരീരവും കൊത്തിയെടുത്തത്. ജന്മനാ വലം കൈയില്ലാത്ത മനു എന്ന ചിത്രകാരൻ ഇടംകൈയിൽ ബ്രഷ് പിടിച്ചാണ് പെയിന്റിങ് ജോലികൾ പൂർത്തിയാക്കിയത്.
അത്തക്കാഴ്ച ദിവസമായ ശനിയാഴ്ച വൈകിട്ട് ഹനുമാനെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തടിയിൽ കൊത്തിയെടുത്ത ഭീമൻ, ഹനുമാൻ, അർജുനൻ, ഗണപതി, നരസിംഹസ്വാമി തുടങ്ങിയ കാഴ്ചകളും ഇരട്ടക്കാളകൾ, ഒറ്റക്കാളകൾ, ഹംസം, കെട്ടുകുതിര, അന്നം, ചെറിയകെട്ടുരുപ്പടികൾ എന്നിവയുൾപ്പെടെ കുരമ്പാല ഇടഭാഗം, തെക്കുഭാഗം, വടക്കുഭാഗം എന്നിവിടങ്ങളിൽനിന്ന് സമീപപ്രദേശങ്ങളിലുള്ള കരകളിലെ മുപ്പതിലധികം കെട്ടുരുപ്പടികളാണ് ശനിയായാഴ്ച ക്ഷേത്രത്തിലേക്കെത്തിത്തുടങ്ങുന്നത്