Thursday, April 3, 2025 9:32 pm

തെരുവിൽ വച്ച് മൊബൈൽ നമ്പർ ചോദിച്ച് ശല്യം ചെയ്തു ; യുവാവിനെ പഞ്ഞിക്കിട്ട് വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

ബംഗലൂരു: പൊതുവിടത്തില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി യുവാവിന് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനം. മദ്യപിച്ച് ലക്കുകെട്ട യുവാവ് വഴിയില്‍ നിന്ന് സ്ത്രീകളെ തടഞ്ഞുനിര്‍ത്തി ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ണാടകയിലെ ധര്‍വദിലാണ് സംഭവം.  ഇവിടെ സുഭാസ് റോഡില്‍ തിരക്കുള്ള സമയത്താണ് മദ്യപിച്ച് യുവാവെത്തിയത്. തുടര്‍ന്ന് അതുവഴി പോകുന്ന കാല്‍നടയാത്രക്കാരായ സ്ത്രീകളെയെല്ലാം തടഞ്ഞുനിര്‍ത്തുകയും ഇവരോട് ഫോണ്‍ നമ്പര്‍ ചോദിക്കുകയും നമ്പര്‍ നല്‍കാൻ നിര്‍ബന്ധിച്ച് ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നുവത്രേ.

ഏറെ നേരം ഇത് കണ്ട ചുറ്റും കൂടിയവര്‍ ഒരു ഘട്ടത്തില്‍ യുവാവിനെതിരെ തിരിയുകയായിരുന്നു. പിന്നീട് വലിയ രീതിയില്‍ തന്നെ സ്ത്രീകള്‍ അടക്കമുള്ള ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രായമായൊരു സ്ത്രീ റോഡിലിരുന്ന് പോയ യുവാവിനെ ചെരുപ്പൂരി അടിക്കുന്നതും വഴക്ക് പറയുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം. ഇവര്‍ മാത്രമല്ല, അവിടെയുണ്ടായിരുന്ന യുവാക്കളെ ഇയാളെ ചോദ്യം ചെയ്തുകൊണ്ട് മര്‍ദ്ദിക്കുന്നുണ്ട്. എന്നാല്‍ തന്നെ മര്‍ദ്ദിക്കുന്നവരെയൊന്നും യുവാവ് യാതൊരു രീതിയിലും പ്രതിരോധിക്കുന്നില്ല.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത്തരത്തില്‍ പൊതുവിടത്തില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ എത്തരത്തില്‍ കൈകാര്യം ചെയ്യണമെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്. ഒരു വിഭാഗം പേര്‍ വീഡിയോയില്‍ കാണുന്നതിന് സമാനമായി ആള്‍ക്കൂട്ടം കൈകാര്യം ചെയ്യുന്നതിനോട് യോജിക്കുമ്പോള്‍ മറുവിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഏത് സാഹചര്യത്തിലും ആള്‍ക്കൂട്ട മര്‍ദ്ദനം അംഗീകരിക്കാൻ സാധിക്കില്ലെന്നും അങ്ങനെയെങ്കിലും ഇവിടെ പോലീസിന്‍റെയോ നീതിന്യായ വ്യവസ്ഥയുടെയോ ആവശ്യമെന്തെന്നും ഇവര്‍ ചോദിക്കുന്നു. മാത്രമല്ല, ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയെ കുറിച്ചും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വൈറലായ വീഡിയോ…

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഗുണഭോക്താക്കളുടെ സര്‍വേ പ്രമാടം ഗ്രാമപഞ്ചായത്തിലെ പിഎംഎവൈ ഗുണഭോക്താക്കളുടെ സര്‍വേ ആരംഭിച്ചു. റേഷന്‍ കാര്‍ഡ്,...

ആശാ വർക്കർമാരെ ലാസ്റ്റ് ഗ്രേഡ് സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കുക ; ആന്റോ ആന്റണി എംപി

0
ന്യൂ ഡൽഹി: ആശാ വർക്കർമാരെ ലാസ്റ്റ് ഗ്രേഡ് സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കുകയോ...

മാരംങ്കുളം – നിർമ്മല പുരം റോഡിൽ മാലിന്യം തള്ളൽ തുടരുന്നു ; ദുര്‍ഗന്ധം അസഹനീയം

0
ചുങ്കപ്പാറ: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ തീർത്ഥാടന വിനോദ സഞ്ചാര മേഖലയിലേക്കുള്ള മാരംങ്കുളം...

സാമൂഹ്യ സമ്പർക്ക സഹവാസ ക്യാമ്പും പ്രഥമ ശുശ്രൂഷ പരിശീലനവും മൈലപ്രയിൽ ആരംഭിച്ചു

0
പത്തനംതിട്ട : മൈലപ്ര സേക്രഡ് ഹാർട്ട് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ റ്റി...