Monday, April 21, 2025 3:21 pm

ഓസ്‌ട്രേലിയൻ പരമ്പരക്ക് മുൻപായി ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലെത്തിയേക്കും ; നീക്കമാരംഭിച്ച് ഗംഭീർ

For full experience, Download our mobile application:
Get it on Google Play

മുംബൈ: നവംബറിൽ തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരക്ക് മുമ്പ് നിർണായക നീക്കവുമായി കോച്ച് ഗൗതം ഗംഭീർ. ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നിർണായക നീക്കം ഗംഭീറിൻറെ നേതൃത്വത്തിൽ തുടങ്ങിയെന്നാണ് സൂചന. റെഡ് ബോൾ ഉപയോഗിച്ച് ഹാർദ്ദിക് പാണ്ഡ്യ ബൗളിംഗ് പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവന്നതാണ് ഇത്തരമൊരു സൂചന നൽകുന്നത്. ഇൻസ്റ്റഗ്രാമിലാണ് ഹാർദ്ദിക് വീഡിയോ പോസ്റ്റ് ചെയ്തത്. 2018 സെപ്റ്റംബറിലാണ് 30കാരനായ ഹാർദ്ദിക് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്. അതിനുശേഷം 2019ൽ നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഹാർദ്ദിക് പിന്നീട് ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ശാരീരികക്ഷമത തനിക്കില്ലെന്നായിരുന്നു ഹാർദ്ദിക് ഇത്രയും കാലം പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കരുതെന്നും അത് ടീമിലെ മറ്റ് താരങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്നുമായിരുന്നു ഹാർദ്ദിക്കിൻറെ നിലപാട്.

എന്നാൽ ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റതോടെ നടത്തിയ നിർണായക നീക്കങ്ങൾക്കൊടുവിലാണ് ഹാർദ്ദിക് വീണ്ടും റെഡ് ബോൾ ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പ് നടത്തുന്നത് എന്നാണ് കരുതുന്നത്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ഹാർദ്ദിക്ക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് സന്തുലനം നൽകുമെന്നാണ് ഗംഭീർ കരുതുന്നത്. ഹാർദ്ദിക്കിനെപ്പോലൊരു പേസ് ഓൾ റൗണ്ടർ ടീമിലുണ്ടെങ്കിൽ മൂന്ന് പേസർമാരെയും രണ്ട് സ്പിന്നർമാരെയും ഒരേസമയം പ്ലേയിംഗ് ഇലവനിൽ കളിപ്പിക്കാനാവും. കരിയറിൽ 11 ടെസ്റ്റുകളിൽ മാത്രം കളിച്ചിട്ടുള്ള പാണ്ഡ്യ 523 റൺസും 17 വിക്കറ്റും നേടിയിട്ടുണ്ട്. ഈ മാസം 19 മുതൽ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ കളിക്കുന്ന ഇന്ത്യ അതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും കളിക്കും. ടി20 ടീമിൽ ഹാർദ്ദിക്കുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ന്യൂസിലൻഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ശാരീരികക്ഷമത തെളിയിക്കാതെ ഹാർദ്ദിക്കിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ബിസിസിഐയിലെ ചിലർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിൽ പാണ്ഡ്യയെ ദുലീപ് ട്രോഫിയിൽ കളിപ്പിക്കണമായിരുന്നുവെന്നും അവർ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം...

മ​ദ്യ​ല​ഹ​രി​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ റെ​​യി​​ൽ​​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്കെ​തി​രേ കേ​സെടുത്ത് ആ​​​ർ​​​പി​​​എ​​​ഫ്

0
നീ​​​ലേ​​​ശ്വ​​​രം: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ഡ്യൂ​​​ട്ടി​​​ക്കെ​​​ത്തി​​​യ റെ​​യി​​ൽ​​വേ സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ​​​ക്കെ​​​തി​​​രേ റെ​​​യി​​​ൽ​​​വേ ആ​​​ക്ട് പ്ര​​​കാ​​​രം...

മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ താപനില നാല് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു

0
ന്യൂ​ഡ​ൽ​ഹി: മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യി​ൽ നാ​ല് ഡി​ഗ്രി വ​രെ...

കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

0
കോഴിക്കോട്: ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വയോധികന്‍ മരിച്ചു. കോഴിക്കോട്...