കൊച്ചി: വിനായകന്റെ ജയിലര്‍ എന്ന കച്ചവട സിനിമയിലെ അഭിനയ മികവിന്റെ ആഘോഷത്തിലാണ് സിപിഐഎം എന്ന് നടന്‍ ഹരീഷ് പേരടി. രജനികാന്ത് ചിത്രമായ ജയിലറില്‍ വിനായകന്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. അതിനെ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ പരിഹാസം.
ഗ്രോ വാസു പറഞ്ഞു. വാസുവേട്ടാ ക്ഷമിക്കണം. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് നേരമില്ല. ഞങ്ങള്‍ ‘ഉമ്മന്‍ ചാണ്ടി ചത്തു’ എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്. ഇവിടെ ആകെ ബഹളമാണ്. ഇതിനിടയില്‍ ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല എന്താണ് വാസുവേട്ടാ ഇങ്ങള് ഞങ്ങളെ ഒന്ന് മനസ്സിലാക്കുവെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.