Thursday, June 27, 2024 6:47 pm

ഇങ്ങോട്ട് ദ്രോഹിച്ചാൽ അങ്ങോട്ടും ദ്രോഹിക്കും, അവിടെ 4000 വാങ്ങിയാൽ ഇവിടെയും 4000 വാങ്ങും ; തമിഴ്നാടിനോട് ഗണേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സർക്കാരുമായി കൂടിയാലോചിക്കാതെ ടൂറിസ്റ്റ് ബസുകൾക്കുളള ടാക്സ് വർദ്ധിപ്പിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കേരളവുമായി ആലോചിക്കാതെയാണ് 4000 രൂപ ടാക്സ് വർദ്ധിപ്പിച്ചതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്നാട് ഓർക്കണം. തമിഴ്നാട്ടിൽ നിന്നാണ് ശബരിമലയിലേക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്നത്. അവിടെ 4000 വാങ്ങിയാൽ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്നും മന്ത്രി വിശദീകരിച്ചു. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരികയാണ്. കെഎസ്ആർടിസി കൂടുതൽ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കും. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി പരമാവധി കടകൾ വാടകയ്ക്ക് നൽകാൻ നടപടി എടുക്കും. കെഎസ്ആർടിസി കംഫർട് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി പരിഷ്കരിക്കും.കംഫർട് സ്റ്റേഷൻ പരിപാലനം സുലഭ് എന്ന ഏജൻസിയെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നു.

23 ഡ്രൈവിംഗ് സ്കൂളുകൾ കൂടി കെഎസ്ആർടിസി തുടങ്ങുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു. തിനെ കുറിച്ചായിരുന്നു എംഎൽഎയുടെ പരാമർശം.പിന്നാലെ മറുപടി നൽകിയ മന്ത്രി ഗണേഷ് കുമാർ, കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നൽകാൻ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. കെഎസ്ആർടിസി ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാൻ അനുവദിക്കില്ല. ഡ്രൈവർമാരിൽ പരിശോധന കർശനമായപ്പോൾ അപകട നിരക്ക് വൻതോതിൽ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു. കെഎസ്ആർടിസിയിൽ നവീകരണ പദ്ധതികൾ ആറ് മാസത്തിനകം നടപ്പാക്കും. കെഎസ്ആർടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ജനുവരിയിൽ 1600 വണ്ടി ഷെഡിൽ കിടന്നിരുന്നു. ഇപ്പഴത് 500 ൽ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റതായി പരാതി

0
ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. ചില്ലറ ചോദിച്ചതിനെ തുടർന്നുണ്ടായ...

സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഡോക്ടറുടെ സ്വകാര്യ ചികിത്സ ; ഗുരുതര പിഴവെന്ന് മനുഷ്യാവകാശ...

0
എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ പണ സമ്പാദന മാർഗ്ഗമായി കണ്ട്...

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിഷേധം ; ലാത്തിച്ചാർജിൽ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്

0
ദില്ലി : നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ യൂത്ത് കോൺ​ഗ്രസ്...

എലിമുള്ളുംപ്ലാക്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

0
കോന്നി : തണ്ണിത്തോട് റോഡിൽ എലിമുള്ളുംപ്ലാക്കൽ കാട്ടുമുറി ഭാഗത്ത് നിയന്ത്രണം വിട്ട...