കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ തുടരന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രുപീകരിച്ചു. റേഡിയോളജിസ്റ്റില്ലാത്തതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരണം പ്രതിസന്ധിയിലായിരുന്നു. എറണാകുളം ജനറല്‍ അശുപത്രിയിലെ റേഡിയോളജിസ്റ്റിനെയാണ് ഇപ്പോള്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം എട്ടിന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുണമെന്നും അര്‍ഹമായ നഷ്ടപരിഹാരം കിട്ടണമെന്നും അവശ്യപ്പെട്ട് ഹര്‍ഷീന കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ മുന്‍പില്‍ സമരം ചെയ്യതിരുന്നു.
തുടര്‍ന്ന് നടന്ന കോഴിക്കോട് എസിപിയുടെ അന്വേഷണത്തില്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയിലാണെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നായിരുന്നു കണ്ടെത്തല്‍. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. 2017 ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചെടുത്ത എംആര്‍ഐ സ്‌കാനില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.