പത്തനംതിട്ട : സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ അരുവാപ്പുലം പഞ്ചായത്തിൽ നടത്തിയ ഹർത്താൽ പൂർണമായിരുന്നു. വിവിധ സർക്കാർ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടച്ച് ജനങ്ങൾ ഹർത്താലുമായി പൂർണമായി സഹകരിച്ചു. എന്നാൽ ഹർത്താലനുകൂലികൾ വാഹന ഗതാഗതം തടസ്സപ്പെടുത്തിയിരുന്നില്ല.
അരുവാപ്പുലം പഞ്ചായത്തിൽ ഹർത്താൽ തുടക്കം കുറിച്ച പ്രകടനത്തിനുശേഷം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സന്തോഷ് കുമാർ സി വി ശാന്തകുമാർ ,വിഎം ചെറിയാൻ, സുജാത മോഹൻ ,അജോയ് ,ബാബു എസ് നായർ, സന്തോഷ് കുമാർ, ലാൽ സിംഗ് , ജോയി തോമസ്, അമ്പിളി, സന്തോഷ്,സന്തോഷ് കെ സി ,ബഷീർ ,ബിനു ഊട്ടുപാറ ,ഇടിക്കുള ഫിലിപ്പോസ് , രാജഗോപാലൻ നായർ, അനിൽ കോട വിള എന്നിവർ പ്രസംഗിച്ചു