പത്തനംതിട്ട : ഓമല്ലൂര്‍ ചീക്കനാല്‍ കുളക്കട ഏലായില്‍ 20 ഹെക്ടര്‍ സ്ഥലത്ത് കൊയ്ത്ത് ഉത്സവം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരനും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാലും ചേര്‍ന്ന് കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതസുരേഷ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ മിനിവര്‍ഗീസ്, ഉഷ റോയി, സുജാത, പാടശേഖര സമിതി സെക്രട്ടറി തമ്പിക്കുട്ടി ജോഷി, കൃഷി ഓഫീസര്‍ ആര്‍.രഞ്ജു എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ 25 വര്‍ഷമായി തരിശായി കിടന്ന സ്ഥലത്താണ് പഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് കൃഷി ഇറക്കിയത്. മൂന്ന്ദിവസം കൊണ്ട് കൊയ്ത്ത്തീരും. മഴമൂലം ചെറിയ നഷ്ടങ്ങള്‍ ഉണ്ട്. കൃഷിസ്ഥലം സംരക്ഷിച്ച സുകു കാവുങ്കല്‍, എബിതോമസ് എന്നിവരേയും ആദരിച്ചു.