ന്യൂഡൽഹി: പാർലമെൻ്റിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എം പി. അദ്ദേഹത്തിൻ്റെ പ്രതികരണം ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കിടയിലാണ്. ബില്ലിനെതിരെ ശശി തരൂരിൻ്റെ അതിരൂക്ഷ വിമർശനം വയനാട് വിഷയമുൾപ്പെടെ ഉയർത്തിയാണ്. ബില്ല് അവതരിപ്പിച്ചത് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ്. സർക്കാർ എടുത്തുചാടി ബില്ല് അവതരിപ്പിക്കുകയാണെന്നാണ് ശശി തരൂർ പറഞ്ഞത്. ഇത് വിദഗ്ധ പഠനം നടത്താതെയാണ് കൊണ്ടുവന്നതെന്നും, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും പറഞ്ഞ അദ്ദേഹം, ഒരു പ്രദേശം തന്നെ ഇല്ലാതായെന്നും, 480 ലധികം പേർ മരിച്ചുവെന്നും കൂട്ടിച്ചേർത്തു. നിലവിലെ നിയമത്തിന് ഈ ദുരന്തത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും, പുതിയ ബില്ലിനും ഇത്തരം ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാടിന് ദുരന്തസഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാട് പ്രതിഷേധാർഹമാണെന്നും, ഇടക്കാല സഹായം അനുവദിക്കുന്നതിൽ വലിയ വീഴ്ച്ച ഉണ്ടായെന്നും പറഞ്ഞ എം പി, ഇക്കാര്യത്തിൽ എന്തിനാണ് മടിയെന്നും ചോദിച്ചു. വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയ മട്ടാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ബിൽ തിരികെ വയ്ക്കുന്നതാകും നല്ലതെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1