Monday, April 7, 2025 4:08 pm

മലപ്പുറം ജില്ലയ്‌ക്കെതിരായ വിദ്വേഷ പരാമര്‍ശം ; വെള്ളാപ്പള്ളി നടേശനെതിരെ പോലീസിൽ പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി/മലപ്പുറം: മലപ്പുറം ജില്ലയ്‌ക്കെതിരായ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി പിഡിപി. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്‍റാണ് തൃക്കാക്കര എസ്‍പിക്കും തൃക്കാക്കര പോലീസിനും പരാതി നൽകിയത്. മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നോക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിവാദ പ്രസ്താവന. ഇന്നലെ മലപ്പുറം ചുങ്കത്തറയിൽ നടന്ന കൺവെൻഷനുകളിലാണ് വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയാണ്. അവര്‍ക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നിൽക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സംഘപരിവാർ നേരത്തെ ഉയർത്തിയ വാദങ്ങൾ ഏറ്റുപിടിക്കുന്നതായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വോട്ടുകുത്തി യന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നോക്ക വിഭാഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തെ കോഴിക്കോട് ഓടയിൽ കുടുങ്ങിയ ആളെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ നൗഷാദ് മരിച്ച സംഭവത്തിലും വെള്ളാപ്പള്ളി സമാനമായ രീതിയിൽ വിദ്വേഷ പരാമർശം നടത്തിയിരുന്നു. നൗഷാദിന്‍റെ കുടുംബത്തിന് ജോലി നൽകിയതിലായിരുന്നു വെള്ളാപ്പള്ളിയുടെ ഈ മോശം പരാമർശം. താൻ സംഘപരിവാർ ചേരിയിൽ അല്ലെന്ന് ആവര്‍ത്തിച്ച് പറയാറുള്ള വെള്ളാപ്പള്ളി സംഘപരിവാറിന്‍റെ അതേ ഭാഷയിലാണ് പ്രതികരിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമല അയ്യപ്പ സന്നിധിയിൽ ഉത്സവത്തിന്റെ ഭാഗമായ വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങി

0
ശബരിമല : ശബരിമല അയ്യപ്പ സന്നിധിയിൽ ഉത്സവത്തിന്റെ ഭാഗമായ വിളക്കിനെഴുന്നള്ളിപ്പ്...

കുനാൽ കമ്രയുടെ ഇടക്കാല മുൻ‌കൂർ ജാമ്യം നീട്ടി മദ്രാസ് ഹൈക്കോടതി

0
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരായ വിവാദ പരാമർശങ്ങളിൽ കൊമേഡിയൻ കുനാൽ...

പടിഞ്ഞാറൻ മേഖലാ വഞ്ചിപ്പാട്ട് പഠനക്കളരി നടത്തി

0
ചെങ്ങന്നൂർ : ആറന്മുള പള്ളിയോട സേവാസംഘവും പത്തനംതിട്ട ജില്ലാ പഞ്ചായത്തും...

ബഹാമാസിൽ സുരക്ഷാ ഭീഷണി ; യു.എസിന്‍റെ കർശന മുന്നറിയിപ്പ്

0
വാഷിങ്ടൺ: വിനോദസഞ്ചാര കേന്ദ്രമായ ബഹാമാസിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നവർക്കായി യു.എസ് സ്റ്റേറ്റ്...