ഹത്രസ് : ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാല്‍സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം പൂർത്തിയായി. പ്രത്യേക അന്വേഷണ സംഘം ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകും. കേസ് അന്വേഷണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. സെപ്റ്റംബർ 14നാണ് നാലുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കേസിൽ സിബിഐ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹർജി സുപ്രീം കോടതി വിധിപറയാൻ മാറ്റിയിരുന്നു. കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
ഹത്രസ് : അന്വേഷണം പൂർത്തിയായി ; സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും
RECENT NEWS
Advertisment