കൊച്ചി : കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റവാളികളായ പോലീസുകാരുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അഴിമതി മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നിഷേധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന പോലീസിന്റെ വാദമാണ് ഹൈക്കോടതി തള്ളിയത്. വിവരാവകാശ നിയമം പ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ പറഞ്ഞു. അഴിമതി, മനുഷ്യാവകാശ ലംഘനം ഇവ സംബന്ധിച്ച വിവരങ്ങള്‍ ഒരുകാരണവശാലും ഒളിപ്പിക്കരുതെന്നും പോലീസിലെ കുറ്റവാളികളെ ജനം അറിയേണ്ടത് പൊതുതാത്പര്യത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.