കൊച്ചി : പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം. പരിപാടികളുടെ ബോർഡുകളും ബാനറുകളും തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ സ്ഥാപിക്കരുത്. ഉത്തരവ് പാലിച്ചില്ലെങ്കിൽ ചുമതലയുള്ളവർ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. വ്യവസായ വകുപ്പ് സ്ഥാപിച്ച ബോർഡുകൾ 10 ദിവസത്തിനകം നീക്കുമെന്ന് സർക്കാർ അറിയിച്ചു. വ്യവസായ വകുപ്പിന്റെ സത്യവാങ്മൂലത്തെ അനുകൂലിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്‌ളക്‌സ് ബോർഡുകൾ നിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്.
അതിനായി അമിക്കസ്‌ക്യൂരിയേയും നിയമിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഫ്‌ള്കസുകൾ നീക്കം ചെയ്യുന്നതിന് അനുസരിച്ച് പുതിയ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെടുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഇതിന് കാരണക്കാർ സർക്കാർ തന്നെയാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. സർക്കാരുമായി ബന്ധപ്പെടുന്ന ഫ്‌ളക്‌സുകൾ പല സ്ഥലങ്ങളിലും ഉയരുന്ന സാഹചര്യമുണ്ട്.
അത് കോടതിയുടെ ശ്രദ്ധയിൽ പെടുന്നുമുണ്ട്. സ്വകാര്യവ്യക്തികൾ സ്ഥാപിക്കുന്ന ഫ്‌ളക്‌സുകൾ നീക്കം ചെയതാൽ പോരാ സർക്കാരുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന ഫ്‌ളക്‌സുകളും നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഫ്‌ളക്‌സുകൾ ഗുരുതര പാരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്ന നിർദേശത്തിലേക്ക് ഹൈക്കോടതി എത്തിയത്. എന്നാൽ തുടർച്ചയായി ഹൈക്കോടതിയുടെ നിർദേശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പുതിയ നിർദേശം. സർക്കാർ സ്ഥാപിക്കുന്ന ഫ്‌ളക്‌സുകൾ നീക്കം ചെയ്ത് പൊതുജനങ്ങൾക്ക് മാതൃകയാകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.