കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഫ്രാങ്കോ കോടതിയില്‍ ഹാജരായിരുന്നില്ല. ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ യാത്ര ചെയ്യാന്‍ പ്രയാസമുണ്ടെന്നാണ് ഇതിനു കാരണമായി ഇയാള്‍ അറിയിച്ചത്. എന്നാല്‍ ഈ പ്രദേശം കൊവിഡ് തീവ്രമേഖലയാണെന്ന ഫ്രാങ്കോയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് കോടതി ഇന്ന് പരിഗണിക്കും
RECENT NEWS
Advertisment