Tuesday, July 8, 2025 4:40 am

ഓട്ടോറിക്ഷയിൽ ഡ്രൈവര്‍ സീറ്റിലിരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ല ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി. ഇ​ന്‍​ഷു​റ​ന്‍​സ് കമ്പനി ന​ല്‍​കി​യ ഹര്‍​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് എ ​ബ​ദ​റു​ദ്ദീന്റെ ഉ​ത്ത​ര​വ്. ഗു​ഡ്സ് ഓട്ടോ​റി​ക്ഷ​യി​ല്‍ ഡ്രൈ​വ​റു​ടെ സീ​റ്റ്​ പ​ങ്കി​ട്ട് യാ​ത്ര ​ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ഭീ​മ​ക്ക്​ ന​ഷ്​​ട​​ പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന മോ​ട്ടോ​ര്‍ ആ​ക്സി​ഡന്റ്​ ക്ലെ​യിം ട്രൈ​ബ്യൂ​ണ​ല്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇന്‍ഷൂറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

നഷ്ടപരിഹാരം നല്‍കേണ്ടത് ഓട്ടോ ഉടമ

2008 ജ​നു​വ​രി 23നാണ് അ​പ​ക​ടം ഉണ്ടായത്. കാ​സ​ര്‍​ഗോഡ് സ്വ​ദേ​ശി ബൈ​ജു​മോ​ന്‍ ഗു​ഡ്സ് ഓ​ട്ടോ​യി​ല്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പോകുമ്പോള്‍​​ ഭീ​മ​ ഒ​പ്പം​ ക​യ​റി​യിരുന്നു. 1.50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​മ ന​ല്‍​കി​യ ഹ​ര്‍ജിയില്‍ ട്രൈ​ബ്യൂ​ണ​ലിന്റെ അനുകൂല വിധിയുണ്ടായി. ഡ്രൈ​വ​റു​ടെ സീ​റ്റി​ല്‍ ഇ​രു​ന്ന്​ യാ​ത്ര ചെ​യ്ത വ്യ​ക്തി​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്ന കമ്പ​നി​യു​ടെ വാ​ദം ഹൈക്കോടതി അം​ഗീകരിച്ചു. ഓട്ടോ ഡ്രൈ​വ​റും ഉ​ട​മ​യു​മാ​യ ബൈ​ജു​മോ​നാ​ണ് ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള ബാ​ധ്യ​തയെന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...