കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇ.ഡി.ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിപ്പിച്ചുവെന്ന ഇ.ഡി വാദം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ തള്ളി. ഒരു ഉദ്യോഗസ്ഥനേയും വിളിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഏപ്രില്‍ എട്ടിന് കേസ് വീണ്ടും പരിഗണിക്കും. ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായി.
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ ഇ.ഡി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കേസ്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.