Saturday, July 5, 2025 3:36 pm

പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്ത് നിര്‍ബന്ധമായും യൂണിഫോം ധരിക്കണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്ത് നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം ഹോസ്പിറ്റലിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാവക്കാട് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഓഫിസര്‍  ഉണ്ണികൃഷ്ണന്‍ സ്റ്റിക്കര്‍ പതിച്ചു. ഇത് ചോദ്യം ചെയ്ത ഹര്‍ജിക്കാരനെതിനെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പോലീസുകാരെ പെട്ടെന്നു തിരിച്ചറിയുന്നതിനുള്ള മാര്‍ഗമാണ് യൂണിഫോമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. യൂണിഫോം ധരിച്ചാല്‍ കുറ്റകൃത്യങ്ങള്‍ തടയാനും പൗരന്മാര്‍ക്കു സംരക്ഷണം നല്‍കാനും ചുമതലപ്പെട്ട ആളാണെന്നു ജനങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ അറിയാനാവും. ഈ സാഹചര്യത്തില്‍ യൂണിഫോമില്‍ അല്ലാതെ വന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സ്വീകരിച്ച നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച്‌ പോലീസ് മേധാവി സ്വീകരിച്ച നടപടി സംബന്ധിച്ചു നാലു മാസത്തിനകം നടപടി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അവിനാഷാണ് യൂണിഫോമില്ലാതെ അനധികൃത പാര്‍ക്കിങ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ച നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം ; കേരള കോൺഗ്രസ്‌ ഏഴുമറ്റൂർ ഏരിയ സമ്മേളനം

0
ഏഴുമറ്റൂർ : മല്ലപ്പള്ളിയിൽനിന്നും പാടിമൺ, വായ്പൂര്, മേത്താനം, എഴുമറ്റൂർ, അരീക്കൽ, തടിയൂർ,...

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച...

ദേശീയ പണിമുടക്കിന്റെ ഭാഗമായി റാന്നിയിൽ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ കാൽനട പ്രചരണ...

0
റാന്നി : കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത...

കൊടുമൺ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകസഭ നടന്നു

0
കൊടുമൺ : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷകസഭ, ഞാറ്റുവേല ചന്ത...