കൊച്ചി : ഏഴുകോണ്‍ പൊലീസ് അതിക്രമത്തില്‍ ഇടപെട്ട് ഹൈക്കോടതി. ദമ്പതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച സിഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.നടപടിയില്‍ സിഐയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കോടതി വിമര്‍ശിച്ചു.
കേസില്‍ ഇനി കോടതിയുടെ അറിവോടെ മാത്രമേ പോലീസ് ഇടപെടാകൂവെന്നും നിര്‍ദേശം നല്‍കി. എഴുകോണ്‍ സ്വദേശികളായ ഉദയനും ഭാര്യ സിമിക്കുമാണ് പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. സിഐയുടെ നേതൃത്വത്തില്‍ വീട്ടില്‍ കയറിയ പോലീസ് ദമ്പതികളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സഹോദരനുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഓഗസ്റ്റ് 27ന് ഹൈക്കോടതി സിമിയുടേയും ഉദയന്‍റേയും അറസ്റ്റ് തടഞ്ഞിരുന്നു. എന്നാല്‍ വീട്ടില്‍ കയറിയ പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയായിരുന്നു.