കണ്ണൂര്‍: തലശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ എതിര് സത്യവാംഗ്മൂലം നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, തലശേരി നാമനിര്‍ദേശ പത്രിക കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി. തലശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ കക്ഷി ചേരുന്നതിന് കോടതി അനുവാദം നല്‍കിയില്ല. നേരത്തേ കക്ഷി ചേരാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ തള്ളിയത്. ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. രണ്ട് കേസിലും വിധി പ്രഖ്യാപനം നാളെയാകും ഉണ്ടാകുക.