കൊച്ചി : ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകും വീടുകള്‍ പൊളിച്ചു നീക്കരുതെന്നാണ് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം നിലപാടറിയിക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കടല്‍ തീരത്തോട് ചേര്‍ന്ന വീടുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ച് മാറ്റണമെന്നായിരുന്നു പ്രദേശവാസികള്‍ക്ക് കിട്ടിയ നോട്ടീസ്. കവരത്തി അടക്കമുള്ള ദ്വീപുകളില്‍ ഇത്തരം നോട്ടീസുകള്‍ നല്‍കിയിരുന്നു. വലിയ പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.