ജയസൂര്യ നായകനാവുന്ന നാദിര്‍ഷ ‘ഈശോ’ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഇടയിൽ പി.സി ജോര്‍ജിന് മറുപടിയുമായി ജയസൂര്യ.
”ജോര്‍ജേട്ടന്‍ എത്രയോ തവണ എം.എല്‍.എയായ വ്യക്തിയല്ലേ, എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോര്‍ജേട്ടന്‍ എം.എല്‍.എയായതെന്ന് ജയസൂര്യ ചോദിച്ചു. അങ്ങനെ തന്നെയാണ് താന്‍ ജയിച്ചുവന്നതെന്നും താന്‍ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമാണെന്നും തനിക്ക് വര്‍ഗീയതയില്ലെന്നും,ജയസൂര്യ പറഞ്ഞു.അതേസമയം, ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് സിനിമയുടെ പേരെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ ചിത്രത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു.
പുതിയ സിനിമയായ ‘ഈശോ’യുടെ പേര് മാറ്റണമെന്ന കടുത്ത താക്കീതുമായി പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു. സിനിമയിലെ പ്രധാന നടനായ ജയസൂര്യയോട് നേരിട്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം സിനിമയുടെ പേര് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ പേര് അംഗീകരിക്കാന്‍ കഴിയില്ല.അത് പറയുമ്പോള്‍ നിങ്ങള്‍ വിപ്ലവം പറഞ്ഞിട്ട് കാര്യമില്ല.” കലാകാരനാണെങ്കില്‍ മര്യാദ വേണമെന്നും പിസി ജോര്‍ജ്ജ് തുറന്നടിച്ചു.സിനിമ പുറത്തിറക്കിയാല്‍ വലിയ പ്രത്യാഘങ്ങള്‍ നേരിടേണ്ടി വരും. നാദിര്‍ഷയെയും കൂട്ടരെയും വെറുതെ വിടില്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചിരുന്നു.ഇതിനെതിരെ മറുപടിയുമായാണ് ജയസൂര്യ രംഗത്ത് വന്നത്.