Tuesday, May 13, 2025 10:21 pm

ആളെ അളന്ന് കൈ കൊടുത്തു – പിന്നാലെ ജോലി ചെയ്യാതെ മാസപ്പടിയും ; മുഖ്യന്റെ മകളും പുത്തൻ വിവാദവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പണി എടുക്കാതെ പണമുണ്ടാക്കണമെന്ന് ജീവിതത്തിൽ ഒരിക്കൽ എങ്കിലും ചിന്തിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ജോലി ചെയ്യാതെ ആവശ്യമായ പണം ഉണ്ടാക്കാനാവില്ല എന്നത് യാഥാർഥ്യമാണെങ്കിലും ജോലി ചെയ്യുവാനുള്ള മടി തന്നെയാണ് ഈ ആഗ്രഹത്തിന് പിന്നിലുണ്ടാവുക. എന്നാൽ ഇങ്ങനെയൊക്കെ സാധിക്കും എന്ന് തെളിയിച്ചിരികുകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ. 1.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ശശിധരൻ കർത്തയുടെ കമ്പനിയായ സിഎംആർഎൽ മാസപ്പടിയായി നൽകിയത്.

2017 മുതൽ 20 വരെയുള്ള കാലയളവിലേക്കാണ് കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി വീണക്ക് പണം നൽകിതുടങ്ങിയത്. കരാറുപ്രകാരം അറിയിച്ച സോഫ്റ്റ്‌വെയർ സംബന്ധമായ സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയിട്ടുണ്ട്. സംഭവം ഇങ്ങനെയാണ്. 2017 ൽ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആർഎൽ കമ്പനിയും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്ക് വേണ്ടി കരാർ ഉണ്ടാക്കുന്നു. ഇത് പ്രകാരം ലഭ്യമാക്കുന്ന സേവനത്തിന് എല്ലാമാസവും വീണക്ക് അഞ്ചു ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്പനി പണം നൽകിയിരിക്കുന്നത്. എന്നാൽ വീണ വിജയനോ എക്‌സാലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങൾ നൽകിയിട്ടില്ലെന്നറിയിച്ചു സിഎംആർഎൽ ഡയറക്ടറായ ശശിധരൻ കർത്തയുടെ മൊഴിയാണ് നിലവിൽ മാസപ്പടി കൈപ്പറ്റിയതിന്റെ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണ ഉൾപ്പെട്ട ഈ വിഷയം സഭയിൽ ആയുധമാക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. എന്നാൽ സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തിനെതിരെ ആയതുകൊണ്ടുതന്നെ ഇത് പരസ്പരമുള്ള ശബ്ദകോലാഹലങ്ങളിൽ മുങ്ങി പോകുവാനാണ്‌ സാധ്യതകൾ ഏറെ. മാത്രമല്ല, മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ വിഷയം നിലവിൽ മാധ്യമങ്ങൾ ഏറ്റെടുക്കുയും പിന്നീട് മറ്റൊരു വിഷയം കിട്ടുമ്പോൾ അതിന് പുറകെ പോവുന്നതും പതിവ് കാഴ്ചയാണ്. കൂടാതെ പരാതിക്കാരൻ കൂറുമാറാനോ അല്ലങ്കിൽ പരാതിക്കാരന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് സ്ഥാപിച്ചെടുക്കാനോ ഉള്ള സാധ്യതകളും ഏറെയാണ്. എന്നാൽ ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് നേരെ ഉയരുന്ന ഭൂരിപക്ഷം ആരോപണങ്ങളുടെ അന്ത്യവും ഇത്തരത്തിൽ ആണെന്നിരിക്കെ ഈ വിഷയത്തിലും മറിച്ചൊന്ന് ചിന്തിക്കേണ്ടതില്ല.

കരാറിലെ ധാരണകൾ കമ്പനികൾ തമ്മിലാണെന്ന് പറഞ്ഞും പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കൈ ഒഴിയാമെങ്കിലും ഇവിടെ കച്ചവടം നടന്നിരിക്കുന്നത് രാഷ്ട്രീയം തന്നെയാണ്. അതായത് വീണാ വിജയന്റെ കമ്പനിയും സിഎംആർഎൽ കമ്പനിയും തമ്മിലാണ് ഇടപാട്.  മുഖ്യമന്ത്രിയുടെ മകൾ, മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ഭാര്യ എന്നുമുള്ള രാഷ്ട്രീയ പരിഗണനകൾകൂടി കണക്കിലെടുത്താണ് എന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് പറഞ്ഞു വരെ നിങ്ങളുടെ പക്കൽ വ്യാജൻമാർ എത്തിയേക്കാമെന്നും അവരെ കരുതിയിരിക്കണമെന്നും അധികാരം നേടിയ ആദ്യ നാളുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിനകത്തും മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയും വരെ അഴിമതികൾ നടക്കുന്ന വാർത്ത ദിനംപ്രതി കേരളം കണ്ടതുമാണ്. മാത്രമല്ല ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള ഐജി ലക്ഷ്മണയുടെ ചില വെളിപ്പെടുത്തലും തുടർന്നുണ്ടായ മലക്കംമറിച്ചിലും.

എന്നാൽ വീണാ വിജയനെതിരെ നിലവിൽ കത്തികയറുന്ന ആരോപണങ്ങൾ കുറച്ച് നാൾ മാത്രം ചർച്ചക്ക് വിഷയമാക്കി പിന്നീട് ഒഴിവാക്കാതെ ഗൗരവകരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. അതായത് ശരിയായ സ്ഥലത്ത് നിക്ഷേപിക്കുക എന്നത് മാത്രമാണ് ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാനായി കമ്പനികൾ ചെയ്യേണ്ടത്. അല്ലാതെ ഉന്നതബന്ധങ്ങളുടെ പേര് പറഞ്ഞുള്ള കൈകോർക്കൽ അബദ്ധങ്ങൾ വരുത്തിവയ്ക്കും എന്നതിന് ഈ സംഭവം മികച്ച ഉദാഹരണവുമാണ്. ഭീമമായ നഷ്ടമുണ്ടായ ശേഷം പിന്നീട് പരാതിയും കേസുമായി നടക്കുന്നതിൽ യാതൊരു അർത്ഥവുമില്ല എന്നത് സംരംഭകർ ഓർക്കേണ്ടതുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
പാലക്കാട്: കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്ന് യൂത്ത് കോണ്‍ഗ്രസ്...

കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം

0
കോഴിക്കോട്: കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം....

കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി

0
കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍...

പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍...