ദുബായ് : പന്ത്രണ്ട് കോടിയുടെ ഓണം ബബര്‍ തനിക്കെന്ന അവകാശവാദവുമായി പ്രവാസി. ദുബായിലുള്ള സെയ്‍തലവിയാണ് അവകാശവാദം ഉന്നയിച്ചത്. സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സെയ്‍തലവി പറഞ്ഞു. ടിക്കറ്റ് ഉടന്‍ സുഹൃത്ത് വയനാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്നും സെയ്‍തലവി പറഞ്ഞു. വയനാട് സ്വദേശിയായ സെയ്‍തലവി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. മീനാക്ഷി ലോട്ടറീസിന്‍റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.
ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മീഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7 കോടിയോളം രൂപയാകും സമ്മാനാർഹനു ലഭിക്കുന്നത്.