Thursday, July 10, 2025 7:10 pm

തലവേദന സ്ഥിരമാണോ ? ഇക്കാര്യങ്ങൾ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

തലവേദന പല തരമുണ്ട്. പല കാരണങ്ങളാലും വരും. എന്നാല്‍ പൊതുവെ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് മൈഗ്രേന്‍ അഥവാ ചെന്നികുത്ത്. പലര്‍ക്കും പല കാരണങ്ങളാലും മൈഗ്രേനുണ്ടാകാം. വെയിലേല്‍ക്കുക, സ്‌ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക, ചായ, കാപ്പി കൃത്യസമയത്ത് കിട്ടാതിരുന്നാല്‍, ചില ഭക്ഷണം എന്നിവയെല്ലാം ഇതിന് കാരണങ്ങളായി വരുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചിലവഴികളുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയാം. ഇതിന് ശരീരത്തിലെ വെള്ളത്തിന്‍റെ അളവ് കൃത്യമായി നില നിര്‍ത്തുക. അതായത് ആവശ്യത്തിന് വെള്ളം കുടിയ്ക്കുക. ഡീഹൈഡ്രേഷന്‍ വരാതെ ശ്രദ്ധിയ്ക്കുക. ഇതുപോലെ മറ്റൊന്നാണ് ആവശ്യത്തിന് ഉറക്കമെന്നത്. ഉറക്കം കുറയുന്നത് മൈഗ്രേന്‍ വരാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഒരാള്‍ 7-8 മണിക്കൂറെങ്കിലും ഉറങ്ങുക. മൈഗ്രേന്‍ കാരണമാകുന്ന ഉറക്കം എത്ര വേണമെന്നുള്ളത് പലര്‍ക്കും പല തരമായിരിയ്ക്കും. ഇതിന് അനുസരിച്ച് ഉറക്കം നിജപ്പെടുത്താം.

ഇതിന് ശരീരത്തിലെ വെള്ളത്തിന്‍റെ അളവ് കൃത്യമായി നില നിര്‍ത്തുക. അതായത് ആവശ്യത്തിന് വെള്ളം കുടിയ്ക്കുക. ഡീഹൈഡ്രേഷന്‍ വരാതെ ശ്രദ്ധിയ്ക്കുക. ഇതുപോലെ മറ്റൊന്നാണ് ആവശ്യത്തിന് ഉറക്കമെന്നത്. ഉറക്കം കുറയുന്നത് മൈഗ്രേന്‍ വരാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഒരാള്‍ 7-8 മണിക്കൂറെങ്കിലും ഉറങ്ങുക. മൈഗ്രേന് കാരണമാകുന്ന ഉറക്കം എത്ര വേണമെന്നുള്ളത് പലര്‍ക്കും പല തരമായിരിയ്ക്കും. ഇതിന് അനുസരിച്ച് ഉറക്കം നിജപ്പെടുത്താം. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഐസ് പായ്ക്ക് ലഭിയ്ക്കും. ഇവ തലയില്‍ വെച്ചാലും തല നനയാത്ത വിധത്തിലുള്ളവയാണ്. ഇത് വാങ്ങി നെറ്റിയിലും തലയിലും വെയ്ക്കുന്നത് ഒരു പരിധി വരെ ആശ്വാസം നല്‍കും. മൈഗ്രേന്‍ വരുന്നുവെന്ന് തോന്നുമ്പോള്‍ പാരസെറ്റമോള്‍ കഴിയ്ക്കാം. ഇതിന്റെ ആക്കം കൂടുന്തോറും പ്രയാസവും മാറാനെടുക്കുന്ന സമയവും നീളും. ഇതിനാല്‍ തന്നെ തുടക്കത്തിലേ മരുന്ന് കഴിയ്ക്കുന്നത് ഇത് കൂടുതല്‍ ഗുരുതരമാകാതെ കാക്കും.

ദിവസവും വ്യായാമം ചെയ്യുക വ്യായാമം ചെയ്യുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് മൈഗ്രേന്‍ തടയാന്‍ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. മൈഗ്രേനുള്ളപ്പോള്‍ ഇരുണ്ട മുറിയില്‍ ഇരിയ്ക്കുന്നത് നല്ലതാണ്. സൂര്യപ്രകാശവും വെളിച്ചവും ഈ പ്രശ്‌നം കൂടുതലാക്കും. ഇതുപോലെ കണ്ണിന്റെ പവര്‍ പ്രശ്‌നം വന്നാല്‍ മൈഗ്രേന്‍ പ്രശ്‌നമുണ്ടാകാം. ഇത്തരത്തിലെ പ്രശ്‌നമുണ്ടോയെന്ന് കണ്ടുപിടിയ്ക്കാം. അക്യുപങ്ചര്‍ ചികിത്സ ഇതിനുള്ള നല്ല പരിഹാരവഴിയാണ്. ഇത് പരീക്ഷിയ്ക്കാം.

കൃത്യസമയത്ത് ചായയോ കാപ്പിയോ കുടിയ്ക്കാതിരുന്നാല്‍ മൈഗ്രേന്‍ വരാം. ഇതിന് പരിഹാരമായി ചെയ്യാവുന്ന രണ്ടു കാര്യങ്ങളാണ്. ഒന്ന് ഇതേ സമയത്ത് തന്നെ കുടിയ്ക്കാം. രണ്ടാമത്തേത് ഇതു കാരണം മൈഗ്രേന്‍ വന്നാല്‍ ഈ വേദന സഹിച്ച് കുറച്ചുനാള്‍ ചായ, കാപ്പി ശീലം മാറ്റി വെയ്ക്കുക. ഇതിലൂടെ ശരീരം ഇതുമായി പൊരുത്തപ്പെടും. തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുമ്പോള്‍ മൈഗ്രേനുണ്ടാകാം. ഇടയ്ക്കിടെ ഇടവേളകളെടുക്കണം. സ്‌ക്രീന്‍ കൃത്യമായ അകലത്തു വെയ്ക്കുക. ചില പഴങ്ങള്‍ കഴിച്ചാല്‍, പ്രത്യേകിച്ചും സിട്രസ് ഫലങ്ങള്‍ കഴിച്ചാല്‍ തലവേദനയുണ്ടാകുന്നത് പലര്‍ക്കും പതിവാണ്. ഇവ തല്‍ക്കാലമെങ്കിലും ഉപേക്ഷിയ്ക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൊഴിൽ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന് അഡ്വ. പി സതീദേവി

0
തിരുവനന്തപുരം: തൊഴിൽ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന് വനിതാ...

മലപ്പുറം ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

0
മലപ്പുറം: നിപ ബാധയിൽ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവിൽ മലപ്പുറത്ത് പുതിയ...

പിണറായി സര്‍ക്കാര്‍ വികസനത്തെ അട്ടിമറിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അധികാര വികേന്ദ്രീകരണമല്ല...

വളർത്തു പൂച്ച ആക്രമിച്ചു ; ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

0
പത്തനംതിട്ട: വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം...