Monday, July 7, 2025 11:11 am

തൈറോയ്ഡ് പ്രശ്നമുള്ളവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കഴുത്തിന്റെ അടിഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എന്‍ഡോക്രൈന്‍ ഗ്രന്ഥിയാണ് തൈറോയിഡ്. പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിക്കുന്നത് തൈറോയിഡിന്റെ ആദ്യ ലക്ഷണമാണ്. വ്യായാമം ചെയ്യുക, സമ്മര്‍ദ്ദം ഒഴിവാക്കുക, ശരിയായ ഭക്ഷണം കഴിക്കുക എന്നിവയാണ് തെെറോയ്ഡ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടത്. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിന്റെ അഭാവം മൂലം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമെന്ന് ശ്രദ്ധിക്കുക. അയോഡിന്‍ ശരീരത്തിലെ തൈറോയ്ഡ് പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു.

അയഡിന്‍ കഴിക്കുന്നത് വര്‍ദ്ധിപ്പിച്ചുകൊണ്ട് സ്വാഭാവികമായും പലരും ശരീരഭാരം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, മുട്ടകള്‍ എന്നിവ കഴിക്കേണ്ടത് നിര്‍ബന്ധമാണ്. തൈറോയ്ഡ് പ്രശ്നമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നാണ് താഴേ പറയുന്നത്.

അയഡിന്‍ : അയോഡിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിലൂടെ പലരും സ്വയമേവ ശരീരഭാരം കുറയ്ക്കുന്നതായി കണ്ടെത്തി. അയഡൈസ്ഡ് ഉപ്പ്, സീഫുഡ്, പാലുല്‍പ്പന്നങ്ങള്‍, മുട്ടകള്‍ തുടങ്ങിയ അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അത്യാവശ്യമാണ്. നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണം : ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കണമെങ്കില്‍ നിങ്ങളുടെ ദഹനം ദിവസവും മെച്ചപ്പെടുത്തേണ്ടതുണ്ട്. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അതിനു സാധിക്കുന്നു.

നാരുകള്‍ കലോറി ഉപഭോഗം കുറയ്ക്കുകയും ദോഷകരമായ മലിനീകരണം വേഗത്തില്‍ നീക്കം ചെയ്യുകയും ചെയ്യും.വിറ്റാമിന്‍ ഡി : തൈറോയ്ഡ് പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന ഘടകം വിറ്റാമിന്‍ ഡിയാണ്. മുട്ട, കൊഴുപ്പുള്ള മത്സ്യം, കൂണ്‍ എന്നിവ ശീലാമാക്കാവുന്നതാണ്. ചെമ്പ്: തൈറോയ്ഡ് ഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിനും ഉപാപചയം വേഗത്തിലാക്കുന്നതിനും ചെമ്പും ആവശ്യമാണ്. ബദാം, എള്ള്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തിന്റെ മികച്ച ഉറവിടങ്ങളാണ്. ഒമേഗ 3: ശരീരഭാരം നിയന്ത്രിക്കുന്നതിന് പുറമേ തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം കുറയ്ക്കാന്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ സഹായിച്ചേക്കാം. വാള്‍നട്ട്, ഫ്ളാക്സ് സീഡുകള്‍, ചിയ വിത്തുകള്‍, നെയ്യ് എന്നിവ ചില മികച്ച ഉറവിടങ്ങളാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ്...

പടുതോട് എസ്എൻഡിപി യോഗം ശാഖാ വാർഷിക പൊതുയോഗം ഉദ്‌ഘാടനം ചെയ്തു

0
പടുതോട് : വാലാങ്കര 1358-ാം നമ്പർ എസ്എൻഡിപി യോഗം ശാഖാ...

ക​ർ​ണാ​ട​ക​യി​ൽ ക്ഷേ​ത്ര​മേ​ള​യ്ക്കി​ടെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത ബി​ജെ​പി എം​എ​ൽ​എ​​യു​ടെ മ​ക​നെ​തി​രെ പോ​ലീ​സ് കേ​സ്

0
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ക്ഷേ​ത്ര​മേ​ള​യ്ക്കി​ടെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത ബി​ജെ​പി എം​എ​ൽ​എ​യും മു​ൻ​മ​ന്ത്രി​യു​മാ​യ ര​മേ​ശ്...

അടൂര്‍ നെല്ലിമൂട്ടിൽപ്പടി- വെള്ളക്കുളങ്ങര കനാലില്‍ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു

0
അടൂർ : അടൂര്‍ നെല്ലിമൂട്ടിൽപ്പടി- വെള്ളക്കുളങ്ങര കനാലില്‍ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം...