കുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ തന്നെയാകണം നൽകേണ്ടത്. കുട്ടികൾക്ക് ബുദ്ധിയും ആരോഗ്യവും ഉണർവും പ്രദാനം ചെയ്യാൻ ഉത്തമമാണ് ബീറ്റ്റൂട്ട്. കുട്ടികളിലെ വിളർച്ച തടയുന്നതിന് ബീറ്റ്റൂട്ടിലെ അയേൺ സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ വിറ്റാമിൻ എ, ബി, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ കലവറ കൂടിയാണ് ഇവ. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് ബീറ്റ്‌റൂട്ട്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബീറ്റ്‌റൂട്ട് തയ്യാറാക്കി നൽകാവുന്നതാണ്.
ബീറ്റ്റൂട്ട് കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അത്യാവശ്യമാണ്. കുട്ടികൾക്ക് ബീറ്റ്റൂട്ട് സൂപ്പായോ ജ്യൂസായോ സാലഡായോ കൊടുക്കാം. ഇത് കുട്ടികളില്‍ ഉപാപചയപ്രവർത്തനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.